
കൊല്ലം മൺറോ തുരുത്തിൽ കനത്ത മഴയിൽ ഹൗസ് ബോട്ട് മുങ്ങി. 20ൽ അധികം യാത്രക്കാരുണ്ടായിരുന്ന സിംഗിൾ ബെഡ് ഹൗസ് ബോട്ടാണ് ഭാഗികമായി മുങ്ങിയത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നാണ് കല്ലട പോലീസ് അറിയിച്ചത്.
മൺറോ തുരുത്തിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഉണ്ടായിരുന്നു.ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്.
also read:മഴ കടുക്കും; എറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്, നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്
അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

