ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ്

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതരാണ്. ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു. റിലാക്സിങ് കേരള എന്ന ബോട്ടാണ്
റാണി കായൽ ഭാഗത്ത് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു. അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മണൽ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയതാവാമെന്നാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News