ഇടുക്കിയില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

ALSO READ:നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തി, ഫ്രിഡ്ജിൽ സൂക്ഷിച്ചു; മധ്യപ്രദേശിൽ 11 പേരുടെ വീടുകൾ പൊളിച്ചു

കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ:കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

തീവെച്ച സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News