കടയിലെ ‘പറ്റ്’ തീർക്കാനാവശ്യപ്പെട്ട കടയുടമയുടെ ചെവി വീട്ടമ്മ കടിച്ചുമുറിച്ചു

കടയിലെ ‘പറ്റ്’ തീർക്കാണവശ്യപ്പെട്ട ഉടമയായ വനിതയുടെ ചെവി യുവതി കടിച്ചുമുറിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. 23-കാരിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം പിതാവിനൊപ്പം സ്വന്തം പലചരക്കു കടയിൽ നിൽക്കുകയായിരുന്ന ബുധനാഴ്ച യുവതി. ആ സമയത്തതാണ് കടയിൽ ഒരു ഭാര്യയും ഭർത്താവും എത്തിയത്.

യുവതിയുടെ പരാതി പ്രകാരം കൂട്ടത്തിലെ ഭർത്താവ് കടയുടമകളോട് സാധനങ്ങൾ കാശു മേടിക്കാതെ പറ്റിനു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കടയുടമകൾ അത് അനുവദിച്ചില്ലെന്ന് മാത്രമല്ല നേരത്തെയുള്ള പറ്റും ഉടൻ തീർക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കടയുടമകളും ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി.

Also read: ‘വീട് നിറയെ ചത്ത എലികൾ, ഭക്ഷണത്തിൽ പാറ്റ’; ബിഗ് ബോസിലെ ജീവിതം ചർമരോഗമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന ഗുരുതര ആരോപണങ്ങളുമായി നടി

ഇതിൽ പ്രകോപിതരായ ഭാര്യയും ഭർത്താവും കടയുടമയായ യുവതിയെ ആക്രമിക്കുകയും കൂട്ടത്തിലെ ഭാര്യ യുവതിയായ കടയുടമയുടെ വലതു ചെവിയിൽ കടിച്ച് സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ സമീപവാസികൾ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News