കാസര്‍ക്കോഡ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കാസര്‍ക്കോഡ് കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മംഗളൂരു ബജ്‌പൈയിലെ നഫീസയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരുക്കേറ്റു.

Also Read: കോഴിക്കോട് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

https://www.kairalinewsonline.com/kozhikode-couple-hanged-to-death

പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 3.40നാണ് അപകടം. മടവൂരില്‍ നിന്ന് തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here