കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

നാഗമ്പടത്ത് കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ നീറിക്കാട് കൊല്ലംകുഴി പ്രിയ ബിനോയി(42)യാണ് മരിച്ചത്. നാഗമ്പടം മേല്‍പ്പാലത്തിലായിരുന്നു അപകടമുണ്ടായത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം.

ALSO READ:ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ്; പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കാം

നഗരത്തില്‍ നിന്ന് കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിലേക്ക് കടക്കവെ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രാഫിക്ക് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ഇരുവരേയും വാഹനത്തിന് അടിയില്‍ നിന്നും പുറത്തെത്തിച്ചത്. നഗരത്തില്‍ അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗതകുരുക്ക് ഉണ്ടായി.

ALSO READ:പരാതിയുമായി കോണ്‍ഗ്രസ് പുനസംഘടനയില്‍ തഴയപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News