
കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.
കാരാപ്പുഴ സ്വദേശിനിയും മറിയപ്പള്ളിയിൽ ബന്ധുവീട്ടിൽ താമസിക്കുന്ന ആളുമായ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. വൈകിട്ട് വീടിന്റെ അടുക്കളയിൽ കാപ്പി തിളപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു.
ALSO READ: ‘സ്വരാജില്ലാത്ത നിയമസഭ സംസ്ഥാനത്തിന്റെ പൊതുനഷ്ടം’; 22 വർഷമായി സഭയെ സസൂക്ഷ്മം പഠിക്കുന്നയാളുടെ അഭിപ്രായമെന്നും ഹരീഷ് വാസുദേവൻ
ഈ തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ചു. തീ ആളിപ്പടർന്നതോടെ പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here