വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് ഞെരമ്പ് മുറിച്ചു ആശുപത്രിയിൽ

വയനാട്ടിലെ നമ്പ്യാർക്കുന്നിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ. വീട്ടമ്മയുടെ ഭർത്താവിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് (56) നെയും കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇയാളെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസ് വർഗീസ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്.

Also read – സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി: വന്‍ ദുരന്തം ഒഴിവായി

ഇന്ന് രാവിലെ 8.45നാണ് ഇരുവരേയും കണ്ടത്തിയത്. തോമസ് വർഗീസിന്റെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കുന്നു.

English summary – Housewife found dead inside her house in Nambiarkunnu, Wayanad. Housewife’s husband found with his veins cut. Noolpuzha police reached the spot and are taking action.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News