കൊരട്ടിയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

തൃശൂര്‍ കൊരട്ടി ചിറങ്ങരയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതരമായി പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഷാജുവിന്റെ ഭാര്യ ഷിജിയാണ് മരിച്ചത്.

ALSO READ:‘ഇതുവരെ മാധ്യമ ശ്രദ്ധ കിട്ടാതിരുന്ന ആള്‍ക്ക് ഇപ്പോള്‍ കിട്ടിയതെന്തുകൊണ്ട് ?’ ; മനുതോമസിനെക്കുറിച്ചുള്ള വാര്‍ത്തകളിലെ പൊള്ളത്തരം പൊളിച്ചടുക്കി പി ജയരാജന്‍

അങ്കമാലി വേങ്ങൂര്‍ മഠത്തി പറമ്പില്‍ ഷാജുവിന്റെ ഭാര്യ 44 വയസ്സുള്ള ഷിജിയാണ് ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ രാഹുല്‍(22) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കമാലി ഭാഗത്തു നിന്നും ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു രണ്ടു വാഹനങ്ങളും. ചിറങ്ങര സിഗ്‌നല്‍ കഴിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ തട്ടി വലിച്ചു കൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ശരീരത്തില്‍ ടോറസ് ലോറി കയറി. മകന്‍ രാഹുലിനും ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരേയും കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊരട്ടി പൊലീസും, ചാലക്കുടി ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സ്ഥിരം അപകട മേഖലയായ ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ നിരവധി ജീവനുകളാണ് അടുത്ത കാലത്ത് പൊലിഞ്ഞിട്ടുള്ളത്.

ALSO READ:‘ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ ഉണ്ടാകും’: മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News