തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. 50 കാരിയായ രാജകുമാരിക്കാണ് പരുക്കേറ്റത്. രാവിലെ അഞ്ചരമണിയോടു കൂടി വീടിനു സമീപത്തെ ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയിൽ പെട്ടു.

ഫയർഫോഴ്സ് സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തു. രാജകുമാരിയെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News