ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടം ആനിക്കുന്നേല്‍ ദിലീപിന്റെ ഭാര്യ ഷീബ(49) ആണ് മരിച്ചത്.നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ALSO READ: ‘ഓസ്കാർ നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാന്റേതല്ല’, അത് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; ഞെട്ടിക്കുന്ന ആരോപണവുമായി രാം ഗോപാൽ വർമ

കഴിഞ്ഞദിവസം ജപ്തി നടപടിക്കിടെ മൂന്ന് മണിയോടെ ഇവര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഷീബ മരിച്ചത്.

നെടുങ്കണ്ടം എസ് ഐ ബിനോയ്, വനിതാ പോലീസ് ഓഫീസർ അമ്പിളി എന്നിവർക്ക് പൊള്ളലേറ്റു.സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് ജപ്തി നടപടികൾ നടത്തിയത്.

ALSO READ: വയനാട് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി; ഡിസിസി ജനറല്‍ സെക്രട്ടറി പി എം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News