ഹൂതി ആക്രമണം; തീപിടിച്ച അമേരിക്കൻ കപ്പലിലെ ജീവനക്കാരെ 
രക്ഷിച്ച്‌ ഇന്ത്യൻ നാവികസേന

ഹൂതികൾ ഏദൻ ഉൾക്കടലിൽ അമേരിക്കൻ കപ്പൽ ആക്രമിച്ചു. ആഗോള ഭീകരരുടെ പട്ടികയിൽ ഹൂതികളെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ്‌ ഈ ആക്രമണം. അമേരിക്കൻ കപ്പലായ ജെൻകോ പിക്കാർഡിക്കു നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയത്‌. ഇന്ത്യൻ നാവികസേനയാണ് തീപിടിച്ച അമേരിക്കൻ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിത്. കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷിക്കാൻ മേഖലയിൽ വിന്യസിച്ചിരുന്ന യുദ്ധക്കപ്പൽ വഴിതിരിച്ചുവിട്ടതായി ഇന്ത്യ അറിയിച്ചു.

ALSO READ: കുവൈറ്റില്‍ വിസനിയമ ലംഘകര്‍ക്ക് വിസ പുതുക്കുന്നതിന് അവസരം

വിക്ഷേപണത്തിന് തയ്യാറായ 14 ഹൂതി മിസൈൽ തകർത്തതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ സൈന്യം യമനിലെ ഹൂതി നിയന്ത്രിത കേന്ദ്രങ്ങളിലേക്ക്‌ ശക്തമായ ആക്രമണം നടത്തി. അടുത്തിടെ നാലാം തവണയാണ്‌ ഹൂതി കേന്ദ്രങ്ങൾ അമേരിക്ക ആക്രമിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News