ചെങ്കടലിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി ആക്രമണം; മൂന്ന് മരണം

ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു.

Also read:പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്? ഇന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

അതിനിടെ ഗാസയില്‍ അതിക്രമം തുടരുന്ന ഇസ്രയേലിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു . പട്ടിണിയെത്തുടര്‍ന്ന് 2 പേര്‍ കൂടി മരിച്ചതായി പാലസ്തീനിയന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 20 ആയി. പാലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലാമയും കുടുംബവും ഇസ്രയേലി സേന വീട്ടില്‍ നടത്തിയ റെയ്ഡിനിടെ കൊല്ലപ്പെട്ടതായി മീഡിയ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News