അതിരപ്പിള്ളി, വാഴച്ചാല്‍ വഴി മൂന്നാറിലേക്ക് പോയാലോ? കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര

കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര ആഗസ്റ്റ് 17 മുതല്‍ ആരംഭിക്കും. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാവിലെ 7 മണിക്ക് പുറപ്പെട്ട് തുമ്പൂര്‍മുഴി ഡാം, ആതിരപള്ളി, വാഴച്ചാല്‍ സന്ദര്‍ശിച്ചതിന് ശേഷം രാത്രി മൂന്നാറില്‍ ഡോര്‍മെട്രിയില്‍ താമസം.

ALSO READ:പണി തന്ന് റെയിൽവേ; യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം

രാവിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, സൈഡ്‌സിസ് തുടര്‍ന്ന് ഗാര്‍ഡന്‍ കണ്ടതിന് ശേഷം രാത്രി മടക്കം. രാവിലെ 5 മണിക്ക് കോഴിക്കോട് എത്തും. ഇതില്‍ ഉള്‍പ്പെടുന്നത് യാത്രാ നിരക്കും ഡോര്‍മെട്രിചാര്‍ജും. (എന്‍ട്രി ഫീ, ഭക്ഷണ ചെലവ് എന്നിവ യാത്രക്കാര്‍ വഹിക്കണം). യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക.

ALSO READ:ഇത്തവണ സ്വര്‍ണത്തിന് കുറഞ്ഞത് ഒരു രൂപ; വെള്ളി വിലയിലും വ്യത്യാസം

കെ എസ് ആര്‍ ടി സി
ബജറ്റ് ടൂറിസം സെല്‍
കോഴിക്കോട്
Phone: 9544477954, 04952723796

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News