ബ്രഡ് ഉപയോഗിച്ച് ഈസിയായി ഒരു പലഹാരം തയാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ബ്രഡ് 6
ഉരുളക്കിഴങ്ങ് 3
സവാള 1
പച്ചമുളക് 1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
മൈദ 1/2 കപ്പ്
ബ്രഡ് പൊടിച്ചത്
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
ഗരം മസാല 1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ

ALSO READ:പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത ഗൂഗിൾ; കാരണം ഇതാണ്…

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ടതിനു ശേഷം പച്ചമുളകും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഒന്നു വഴന്നു വന്നതിനു ശേഷം പൊടികള്‍ ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ആവശ്യത്തിന് ഉപ്പും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം മല്ലിയില ഇട്ട് വാങ്ങുക. ബ്രഡില്‍ മസാല പുരട്ടിയതിന് ശേഷം മൈദയില്‍ മുക്കി ബ്രഡ് പൊടിയില്‍ പുരട്ടിയതിനു ശേഷം ചൂടായ വെളിച്ചെണ്ണയില്‍ വറത്തു കോരുക. സ്‌നാക്ക്‌സ് തയ്യാര്‍.

ALSO READ:ജെ ഡി സി കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News