വായു മലിനീകരണം സ്ത്രീകളിൽ അതിവേഗം അസ്ഥിക്ഷയത്തിന് കാരണമാവുമെന്ന് റിപ്പോർട്ടുകൾ

ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വായു മലിനീകരണം വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാൻ കാരണമാകുന്നെന്ന് റിപ്പോർട്ടുകൾ. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഈസ്ട്രജന്റെ കുറവ് മൂലം മാത്രമല്ല, മലിനമായ വായു ശ്വസിക്കുന്നതുകൊണ്ടും ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളുടെ അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലിനീകരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെയാണ്.

യു എസ്സിലെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന 9000ത്തോളം സ്ത്രീകളില്‍ സ്‌കാനിങ് നടത്തിയാണ് അസ്ഥികളുടെ ആരോഗ്യവും ശ്വസിക്കുന്ന വായുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ആറ് വര്‍ഷ കാലയളവിനിടയില്‍ മൂന്ന് തവണ അസ്ഥികളുടെ സ്കാനിംഗ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണം അസ്ഥികളുടെ ആരോഗ്യം ഇരട്ടിവേഗത്തില്‍ ക്ഷയിക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here