എല്ലാ ഫേസ്ബുക്ക് പരസ്യങ്ങളിലും ക്ലിക്ക് ചെയ്യല്ലേ; അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം

ഈ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്യൂ നിങ്ങൾക്ക് സ്വർണ്ണനാണയം ലഭിക്കും. ഇത്തരം പരസ്യങ്ങളിൽ വീണ് പലപ്പോഴും കൈയിൽ നിന്ന് കാശ് പോയിട്ടുള്ളവരാകും നമ്മളിൽ പലരും. എന്നാൽ, ഇത്തരം തട്ടിപ്പുകളെ എങ്ങനെ തടുക്കണമെന്നത് ആർക്കും ധാരണയില്ല. ഇല്ലാത്ത ചാ‌ർജുകളുടെ പേരു പറഞ്ഞ് വിപണനം നടത്തുന്ന വസ്തുക്കളുടെ യഥാർത്ഥ വിലയേക്കാൾ കൂടുതൽ പണം ഉപോഭോക്താവിൽ നിന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ഉറപ്പിക്കാം.

ഇത്തരം തട്ടിപ്പുകളുടെ ഒരു രീതിയും സ്വഭാവവുമാണ് നമ്മളിൽ സംശയം തോന്നിപ്പിക്കാതിരിക്കുന്നത്. ഒറ്റയടിക്ക് ഒരു വലിയ വില ഉപഭോക്താവിൽ നിന്ന് ഈടാക്കാതെ ഘട്ടംഘട്ടമായി പണം തട്ടുന്നതാണ് രീതി. ഫേസ്ബുക്ക് പരസ്യത്തിലൂടെ തുടങ്ങുന്ന ഇത്തരം തട്ടിപ്പുകൾ പിന്നീട് വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന തരത്തിലേക്ക് ബന്ധം വളർത്തിക്കൊണ്ട് വരാൻ ശ്രമിക്കും.

ALSO READ; ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണം

സാമൂ​ഹ്യമാധ്യമങ്ങൾ വഴി വരുന്ന ഇത്തരം സൗഹൃദങ്ങളോ ഓഫറുകളോ സ്വീകരിക്കാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന കാര്യം. ഇത്തരം സന്ദേശങ്ങൾ വരുന്ന സ്രോതസുകളെക്കുറിച്ച് ഒരു അന്വേഷണം നടത്തിയതിന് ശേഷം മാത്രം പ്രതികരിക്കാനോ സന്ദേശം അയക്കാനോ ശ്രമിക്കുക. ഒരു വെബ്സൈറ്റിൽ നിന്ന് ഉത്പന്നം വാങ്ങാനാണ് ഒരുങ്ങുന്നതെങ്കിൽ ആ വെബ്സൈറ്റിന്റെ വിവരങ്ങളെക്കുറിച്ച് കൃത്യമായി പരിശോധന നടത്തണം.

വെബ്സൈറ്റിന്റെ യുആർഎല്ലുകൾ പരിശോധിക്കുന്നത് ഒരു തരത്തിൽ ​ഗുണം ചെയ്തേക്കാം. യുആർഎല്ലിൽ തെറ്റുകളോ മറ്റോ ഉണ്ടെങ്കിൽ അവ വിശ്വാസയോ​ഗ്യമല്ലെന്ന് തന്നെ ഉറപ്പിക്കാം. ഇനി ജോലിയ്ക്ക് ആണ് അപേക്ഷ നൽകിയതെങ്കിൽ അഭിമുഖത്തിനോ മറ്റും പങ്കെടുക്കാൻ ഒരിക്കലും പണം ഈടാക്കില്ല. ഓടിപികളോ പാസ് വേ‍ഡുകളോ ബാങ്ക് വിവരങ്ങളോ ഒരിക്കലും ആരുമായി പങ്കുവയ്ക്കരുത്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പരാതി നൽകാൻ ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News