
‘കുറച്ച് എരുവും പുളിയുമൊന്നും ഇല്ലാതെങ്ങനാ ഭക്ഷണം കഴിക്കുക’, എന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടില്ലേ. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് എരുവും വേണ്ട പുളിയും വേണ്ട ഒന്നും അവർക്ക് നിർബന്ധമല്ല. ആരോഗ്യമാണ് പ്രധാനം. അതിന് വേണ്ടി ഇഷ്ടമുള്ള പലതും അവർ ഒഴിവാക്കും ഇഷ്ടമില്ലാത്ത പലതും അവർ ശീലവുമാക്കും.
Also read: ഇൻഡിഗോ എയർലൈൻ സി ഇ ഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു
അത്തരത്തിൽ ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്കായി പെട്ടന്ന് തയ്യാറാക്കാൻ ഹെൽത്തിയായ ‘പഴങ്ങൾ ചേർത്ത ചിയ പുഡിംഗ്’ ആയോലോ… ചിയ സീഡ്സ്, പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാനാകുന്ന ഈ പുഡിംഗ് രാവിലെ പ്രഭാത ഭക്ഷണമായോ ഇടയ്ക്ക് കഴിക്കാവുന്ന ഭക്ഷണമായോ ശീലമാക്കാവുന്നതാണ്.
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. സംഭവം സിമ്പിൾ ആണ്...
രണ്ട് കപ്പ് ബദാം പാൽ, അര കപ്പ് ചിയ സീഡ്സ്, അര ടീസ്പൂൺ വാനില എസ്സൻസ് എന്നിവ എടുക്കുക. മധുരത്തിനായി മേപ്പിൾ സിറപ്പും രുചിക്കായി സീസണൽ പഴങ്ങളും ഉണക്കപ്പഴങ്ങളും ചേർക്കാം. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി, കുറുകി തുടങ്ങുമ്പോൾ ഒരു പാത്രം കൊണ്ട് മൂടി ഒരു മണിക്കൂറോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനോ സൂക്ഷിക്കണം. വിളമ്പുന്നതിന് മുൻപ് പഴങ്ങളും വേണ്ട നട്‌സും ചേർക്കാം. ഹെൽത്തി കുട്ടന്മാരാകേണ്ടേ…?അപ്പോ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കോളൂന്നേ…!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

