ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ എങ്ങനെ മോചിപ്പിക്കും? ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍കിസ് ബാനു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിമര്‍ശനം. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പതിനാല് വര്‍ഷത്തിന് ശേഷം ഇവരെ എങ്ങനെ മോചിപ്പിക്കുമെന്ന് കോടതി ചോദിച്ചു.

also read- ‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

ഈ ഇളവ് മറ്റ് പ്രതികള്‍ക്ക് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും സുപ്രീംകോടതി ചോദിച്ചു. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്തിന് ആനുകൂല്യം നല്‍കിയെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന, ഉജ്ജാല്‍ ബുഹന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. 14 വര്‍ഷത്തിന് ശേഷം ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് മാനസാന്തരത്തിനുള്ള അവസരം നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ഇത് നല്‍കാതിരുന്നതെന്നും സുപ്രീകോടതി ചോദിച്ചു.

മാനസാന്തരത്തിനുള്ള അവസരം എല്ലാവര്‍ക്കും ഒരുപോലെ നല്‍കണം. നമ്മുടെ ജയിലുകള്‍ നിറഞ്ഞിരിക്കുകയാണോ? ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കൂവെന്നും കോടതി പറഞ്ഞു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്കായി ജയില്‍ ഉപദേശക സമിതി രൂപീകരിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.

also read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; പരാതിയില്ലെന്ന് അധ്യാപകന്‍

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ മോചിതരായത്. 2008ലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താന്‍ 15 വര്‍ഷവും നാല് മാസവും ജയിലില്‍ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here