
പാകം ചെയ്യാത്ത ചിക്കൻ നിങ്ങൾ എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കും. പലരും ചിക്കൻ വലിയ അളവിൽ വാങ്ങിയിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുകയാണ് പതിവ്. മറ്റുചിലരാകട്ടെ ആവശ്യത്തിനനുസരിച്ചുള്ള ചിക്കൻ അന്നന്ന് വാങ്ങാറാണ് പതിവ്. ചിക്കൻ ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
also read:കിടക്ക വിട്ടെഴുന്നേൽക്കാൻ തോന്നാറില്ലേ ? മടിയെന്ന് പറഞ്ഞ് തള്ളല്ലേ, നിങ്ങൾക്ക് ക്ലിനോമാനിയ ആവാം
യുണെെറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികച്ചറിന്റെ ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ സർവീസ് പറയുന്നതനുസരിച്ച്, ചിക്കൻ ഫ്രീസ് ചെയ്ത് 0°Fൽ തുടർച്ചയായി വച്ചാൽ ചിക്കൻ മാസങ്ങളോളം സൂക്ഷിക്കാമെന്നാണ്. എന്നാൽ വേവിച്ച ചിക്കനാണ് ഫ്രീസ് ചെയ്യുന്നതെങ്കിൽ അത് ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചിരിക്കണം. പാചകം ചെയ്യാത്ത ചിക്കൻ സാധാരണയായി കേടാവാൻ കൂടുതൽ സമയം എടുക്കുന്നു. ഏകദേശം ഒമ്പത് മാസം വരെ പാചകം ചെയ്യാത്ത ചിക്കൻ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.
മുറിച്ച് കഷ്ണങ്ങളാക്കാത്ത ഒരു കോഴിയെ 12 മാസത്തോളം ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കാത്ത ചിക്കൻ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിക്കണം. ഇല്ലെങ്കിൽ അത് ഗുണനിലവാരത്തെ ബാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

