പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

how-long-to-keep-cooked-chicken-in-fridge-malayalam

നമ്മുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ചിക്കൻ വിഭവങ്ങൾ. തിരക്കേറിയ ജീവിതത്തിനിടയിൽ ചിക്കൻ പാകം ചെയ്ത് ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്ന രീതി പലർക്കുമുണ്ട്. എന്നാൽ, പാകം ചെയ്ത ചിക്കൻ എത്ര ദിവസം വരെ സുരക്ഷിതമായി ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൃത്യമായി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. തെറ്റായ രീതികളെ പിന്തുടർന്നാൽ ഒരുപക്ഷേ മാരകമായ ഭക്ഷ്യവിഷബാധയ്ക്ക് വരെ ഇത് കാരണമായേക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ (USDA) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പാകം ചെയ്ത ചിക്കൻ വിഭവങ്ങൾ
40°F (4°C) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ 3 മുതൽ 4 ദിവസം വരെ മാത്രമേ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കൂ.

ALSO READ : ഗ്യാസ് സിലിണ്ടർ കൂടുതൽ ദിവസം ഉപയോഗിക്കാൻ ഈ വഴികൾ ശീലമാക്കൂ …

ഗ്രിൽ ചെയ്തതായാലും വറുത്തതോ കറി വെച്ചതോ ആയാലും ഈ സമയപരിധിക്ക് ശേഷം ചിക്കനിൽ ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുണ്ട്. അതിനാൽ നാല് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം

ഭക്ഷണം ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചിക്കൻ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം.
  • വായു കടക്കാത്ത പാത്രങ്ങളിലോ (Airtight containers) സിപ്‌ലോക്ക് കവറുകളിലോ വേണം ഇവ സൂക്ഷിക്കാൻ.
  • വലിയ പാത്രങ്ങളിൽ ഒന്നിച്ചു വെക്കുന്നതിനേക്കാൾ ചെറിയ പാത്രങ്ങളിലായി വിഭജിച്ച് വെക്കുന്നത് ഭക്ഷണം വേഗത്തിൽ തണുക്കാനും ബാക്ടീരിയ വളർച്ച തടയാനും സഹായിക്കും.
  • കൂടുതൽ കാലം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ഫ്രീസറില് വെക്കാവുന്നതാണ് ഉചിതം. ഫ്രീസറിൽ ഏകദേശം 2 മുതൽ 6 മാസം വരെ ഗുണമേന്മ നഷ്ടപ്പെടാതെ ചിക്കൻ സൂക്ഷിക്കാൻ സാധിക്കും
  • ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കൻ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ചൂടാക്കണം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News