
മനുഷ്യ ശരീരത്തിന്റെ ആരോഗ്യവും കരുത്തും കൂട്ടുന്ന വ്യായാമം ആണ് പുഷ്-അപ്പ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ആരോഗ്യവും കരുത്തും വർധിപ്പിക്കുന്നതുമായ വ്യായാമമുറ എന്ന നിലയിൽ പ്രശസ്തമാണ് പുഷ് അപ്പ്. അതെ സമയം ഈ വ്യായാമത്തെ പറ്റി ഒരുപാടു സംശയങ്ങളും തെറ്റിദ്ധാരണകളും നിലവിൽ ഉണ്ട്.
ഇതിൽ ഏറ്റവും പ്രധാന ചോദ്യം ഒരാൾക്ക് എത്ര പുഷ് അപ്പ് ചെയ്യാൻ കഴിയും എന്നുള്ളതാണ്. ഈ ചോദ്യത്തിനാണ് ഇപ്പോൾ വിദഗ്ധർ മറുപടി നൽകുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പുഷ്-അപ്പുകളുടെ എണ്ണം ഒരാളുടെ പ്രായവും ലിംഗവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
Also Read: ക്രിക്കറ്റിൽ വൻമതിലിന്റെ പുതിയ ഇന്നിംഗ്‌സ്! രാഹുൽ ദ്രാവിഡ് ഇനി യൂറോപ്യൻ ടീം ഉടമ
പുതിയ പഠനങ്ങൾ പ്രകാരം 20 വയസ്സുള്ള ഒരു ആരോഗ്യവാനായ പുരുഷന് 30 പുഷ്അപ്പുകൾ ചെയ്യാൻ സാധിക്കും , അതേസമയം അതേ പ്രായത്തിലുള്ള ഒരു സ്ത്രീ 20 പുഷ്അപ്പുകൾ വരെ ചെയ്യാൻ കഴിയും. അതേസമയം പുരുഷന്മാർക്ക് ശരാശരി 15 മുതൽ 25 വരെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയണം. സ്ത്രീകൾ 8 മുതൽ 15 വരെ പുഷ്-അപ്പുകൾ എടുത്താൽ മതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

