ഏകദേശം മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര രൂപ സ്ത്രീധനം കിട്ടും? വൈറലായി ബെസ്റ്റിയുടെ ടീസർ

ഏകദേശം മമ്മൂട്ടിയുടെ ലുക്കുള്ള ഒരാൾക്ക് എത്രരൂപ സ്ത്രീധനം കിട്ടും? മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിൻ്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ എന്ന സിനിമയുടെ ടീസറിലുള്ള ഒരു ഡയലോഗാണിത്. അഷ്കർ സൗദാൻ്റെ ഡയലോഗിന് സുധീർ കരമന നൽകുന്ന മറുപടി കൂടിയാകുമ്പോൾ ടീസർ വ്യത്യസ്തമായൊരു കാഴ്ചയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ടീസറിനെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാക്കിയിരിക്കുന്നതും സിനിമയിലെ ഈ ഡയലോഗ് തന്നെ.

അഷ്കർ സൌദാൻ്റെ ചോദ്യത്തിന് സുധീർ കരമനയുടെ കഥാപാത്രം ഒരു ചിരിയോടെ നൽകുന്ന മറുപടി ഇങ്ങനെയാണ്. “മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ട് കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം !” രസകരമായ സീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർഥ മരുമകൻ തന്നെ അഭിനയിച്ചതാണ് സോഷ്യൽ മീഡിയയിൽ ‘ബെസ്റ്റി’ ടീസറിനെ ചർച്ചയാക്കുന്നത്.

ALSO READ: റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരം, തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളിലുണ്ട്; മുഖ്യമന്ത്രി

അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമിച്ചത്. വിതരണം ബെൻസി റിലീസ്.

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര.

പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News