
നിങ്ങൾ പല്ലുതേയ്ക്കുമ്പോൾ സാധാരണയായി എത്ര പേസ്റ്റ് എടുക്കും. ഇതൊക്കെ ഇത്ര വല്യ കാര്യമാണോ എന്ന് ചിന്തിക്കുന്നുണ്ടോ? എന്നാൽ കാര്യമാണ്.
അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
അമിതമായി ടൂത്ത് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാൻ കാരണമാകും. മാത്രമല്ല പല്ലിന്റെ സംരക്ഷണ ശേഷി കുറയാൻ അമിത പേസ്റ്റ് ഉപയോഗം കാരണമാകും. ഇത് ദന്ത രോഗങ്ങൾ വർധിക്കാനും ഇടയാക്കും എന്നാണ് ദന്തരോഗ വിദഗ്ദർ പറയുന്നത്.
ALSO READ: മഴക്കാലത്തും തലയില്‍ എണ്ണ എണ്ണതേക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിയണം
അതോടൊപ്പം ഇനാമൽ രൂപപ്പെടുന്ന സമയത്ത് അമിതമായി ഫ്ലൂറൈഡ് കഴിക്കുന്നത് മൂലം കുട്ടികളുടെ പല്ലുകളിൽ നിറവ്യത്യാസം അല്ലെങ്കിൽ വെളുത്ത പാടുകൾ ഉണ്ടാകാൻ കാരണമാവും. മാത്രമല്ല കുട്ടികൾ ടൂത്ത് പേസ്റ്റ് വിഴുങ്ങുന്നത് ഫ്ലൂറൈഡ് സുരക്ഷിതമായ അളവിനപ്പുറം അകത്തുചെല്ലാൻ കാരണമാവും. മുതിർന്നവരിൽ അമിതമായ ഫ്ലൂറൈഡ് ഉപയോഗം വിഷബാധക്ക് കാരണമാകും. ഇത് വളരെ ഉയർന്ന അളവിൽ അകത്തായാൽ ഓക്കാനം, ഛർദി എന്നീ ഗുരുതരമായ ഫലങ്ങൾക്കിടയാക്കും.
ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് മിതപ്പെടുത്തിയെ മതിയാകൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here