
വായ്പകൾ അനുവദിക്കുമ്പോൾ പലപ്പോഴും സിബിൽ സ്കോറുകൾ പ്രധാന ഘടകമായി ബാങ്കുകൾ പരിശോധിക്കാറുണ്ട്. അതിനാൽ തന്നെ ഭാവിയിൽ വലിയ വായ്പകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോഴും സിബിൽ സ്കോർ ഉയർന്ന രീതിയിൽ നിലനിർത്താനും ശ്രദ്ധിക്കാറുണ്ട്. സിബിൽ സ്കോർ കുറവാണെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് വായ്പ ലഭിക്കുന്നതിൽ പോലും തടസം നേരിട്ടേക്കാം. ചില ലളിതമായ മാർഗങ്ങൾ പരിശോധിക്കുകയാണെങ്കിൽ നിങ്ങൾക്ക് സിബിൽ സ്കോർ കൂട്ടാം.
കൃത്യസമയത്ത് പണമടയ്ക്കുക
നിങ്ങളുടെ സിബിൽ സ്കോർ പണമിടപാടുവിവരങ്ങളെ ആശ്രയിച്ചിരിക്കും. ലോൺ ഇഎംഐകളോ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളിലോ തടസം നേരിട്ടാൽ അത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ സാരമായി ബാധിക്കും. അതിനാൽത്തന്നെ കൃത്യ സമയങ്ങളിൽ പണമിടപടാകുകൾ നടത്തുക.
ALSO READ:ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണൽ വി. നന്ദകുമാർ
ഒന്നിലധികം വായ്പാ അപേക്ഷകൾ
നിങ്ങൾ ഒരു വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോഴെല്ലാം, വായ്പ നൽകുന്നവർ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ കർശനമായ അന്വേഷണം നടത്തും. കുറഞ്ഞ കാലയളവിനുള്ളിൽ ഒന്നിലധികം അപേക്ഷകൾ നിങ്ങളുടെ സ്കോർ കുറയ്ക്കാൻ കാരണമാകും.
തെറ്റായ വിവരങ്ങൾ നൽകുന്നത്
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റായ ലോൺ വിശദാംശങ്ങൾ അല്ലെങ്കിൽ പേയ്‌മെന്റ് രേഖകൾ പോലുള്ള പിശകുകൾ നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി അവലോകനം ചെയ്യുകയും അവ ശരിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ടും ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

