
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ സ്വന്തം ഫോണുകളിൽ സൂക്ഷിക്കാൻ വേണ്ടിയാണ് 2024 ൽ ഗൂഗിൾ ഗൂഗിൾ വാലറ്റ് എന്ന ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ഐഡി കാർഡുകൾ, ബോർഡിംഗ് പാസുകൾ, മെട്രോ/ട്രാൻസ്‌പോർട്ട് ടിക്കറ്റുകൾ എന്നിവ ഒരിടത്ത് സൂക്ഷിക്കാൻ ഈ ആപ്പ് സഹായിക്കുന്നു. ഇത്തരം രേഖകൾ കൈമോശം സംഭവിക്കാതെ നിങ്ങൾ ഗൂഗിൾ വാലറ്റിന്റെ സഹായത്തോടെ സൂക്ഷിക്കാനും സാധിക്കും. എന്നാലിപ്പോൾ ഗൂഗിൾ വാലറ്റ് ഇനി ആധാറിന്റെ വിവരങ്ങൾ സൂക്ഷിക്കാമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതോടെ യഥാർത്ഥ ആധാർ കാർഡ് കൈവശമില്ലെങ്കിലും ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് തിരിച്ചറിയൽ തെളിയിക്കാം. ഇതോടെ കാർഡ് നഷ്ടപ്പെടുന്നതിന്റെയോ ദുരുപയോഗത്തിന്റെയോ സാധ്യത കുറയുകയും ചെയ്യും. പ്രായപരിശോധനയ്ക്കും ഈ സംവിധാനം ഉപയോഗിക്കാനാകും.നിലവിൽ ഭാരത് മാട്രിമോണി വെബ്സൈറ്റിൽ ഗൂഗിൾ വാലറ്റ് ആധാർ വെരിഫിക്കേഷൻ ഉപയോഗിക്കാം. ഉടൻ തന്നെ മൈഗേറ്റ്, സ്നാബിറ്റ് സേവനങ്ങളിലും ഈ പിന്തുണ എത്തും.
also read: വയേർഡ് ഇയർഫോണുകൾ വീണ്ടും ട്രെന്റാകുന്നു, ഈ ഗുണങ്ങള്‍ വയർലെസുകള്‍ക്കില്ല!
ഗൂഗിൾ വാലറ്റിൽ ആധാർ ചേർക്കുന്ന വിധം
- ഗൂഗിൾ വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആഡ് (+) ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ലഭ്യമായ ഐഡികളിൽ നിന്ന് ആധാർ തെരഞ്ഞെടുക്കുക.
- തുടർന്ന് എം ആധാർ ആപ്പിലേക്ക് റീഡയറക്ട് ചെയ്യും.
- ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും.
- ഒടിപി നൽകി തിരിച്ചറിയൽ സ്ഥിരീകരിക്കുക.
- ആഡ് ടു വാലറ്റ് ബട്ടൺ അമർത്തി ഗൂഗിൾ വാലറ്റ് തെരഞ്ഞെടുക്കുക.
- ഗൂഗിൾ വാലറ്റ് ആധാർ വെരിഫിക്കേഷൻ പൂർത്തിയാകുന്നത് വരെ കാത്തിരിക്കുക.
- പ്രക്രിയ പൂർത്തിയായാൽ ആധാർ കാർഡ് ഗൂഗിൾ വാലറ്റിൽ ദൃശ്യമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

