
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 15ന് ആയിരിക്കും സപ്ലിമെന്ററി പരീക്ഷകൾ നടക്കുക. പരീക്ഷ എഴുതാൻ അർഹരായവരുടെ പട്ടികയായ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് സമർപ്പിക്കൽ ജൂലൈ 2ന് ആരംഭിക്കും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത് ഈ മാസം പന്ത്രണ്ടിന് ആയിരുന്നു. 85.20 ആണ് ഇത്തവണത്തെ വിജയ ശതമാനം. പരീക്ഷ എഴുതിയത് 17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറവാണ്. വിജയ ശതമാനം കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്.
ALSO READ; എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയം
പരീക്ഷ എഴുതിയവരിൽ ഏകദേശം 1,63,800 വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് പുറമേ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. 2026ൽ പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക് വർദ്ധിപ്പിക്കണമെങ്കിൽ അപേക്ഷിക്കാം. 2026ലെ പരീക്ഷയിൽ കമ്പാർട്ട്മെന്റ് ലഭിച്ച് വിദ്യാർത്ഥികൾക്കും പരീക്ഷയിൽ അപേക്ഷിക്കാം. 2025ൽ കമ്പാർട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷവ പാസാവാനുള്ള അവസാന അവസരമാണിത്. കമ്പാർട്ട്മെന്റ് ക്ലിയർ ചെയ്യാൻ നൽകുന്ന മൂന്ന് അവസരങ്ങളിൽ അവസാനത്തേത് ആണിത്.
റഗുലർ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക സ്കൂൾ അധികൃതർ ആയിരിക്കും കൈമാറേണ്ടത്. പ്രൈവറ്റ് വിദ്യാർത്ഥിക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

