തിരിച്ചറിയൽ കാർഡ് 15 ദിവസത്തിനുള്ളിൽ കൈയിൽ; എങ്ങനെ അപേക്ഷ സമർപ്പിക്കാം

ഇന്ത്യയിൽ ജീവിക്കുന്ന ഒരാളുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് വോട്ടേഴ്‌സ് ഐ ഡി. പ്രായപൂർത്തിയായ ഒരാൾക്ക് വോട്ടേഴ്‌സ് ഐ ഡി അഥവ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ കഴിയും. രാജ്യത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ഇനി മുതൽ അപേക്ഷ നൽകി പതിനഞ്ച് ദിവസങ്ങൾക്ക് അകം തിരിച്ചറിയൽ കാർഡ് ലഭിക്കാനുള്ള നടപടികൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പുതിയ കാർഡിന് അപേക്ഷ നൽകുന്നവർക്ക് മാത്രമല്ല, കാർഡിൽ തിരുത്തലുകൾ ഉള്ളവർക്കും പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭ്യമാകും. സേവനം നല്‍കുന്നതിലും തത്സമയ ട്രാക്കിങ്ങിലും കാര്യക്ഷമത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി. നിലവില്‍, വോട്ടേഴ്‌സ് ഐഡി വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കുന്നുണ്ട്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ വഴി ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കുന്നത് മുതല്‍ തപാല്‍ വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡുകള്‍ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് സംവിധാനവും ഈ ഓരോ ഘട്ടത്തിലും വോട്ടര്‍മാര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Also read: ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ, കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങള്‍; അപമാനകരമായ വിധേയത്വമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം:

  • നാഷണല്‍ വോട്ടേഴ്സ് സര്‍വീസസ് പോര്‍ട്ടല്‍ വെബ്സൈറ്റിലേക്ക് പോകുക.
  • മുകളില്‍ വലത് കോണിലുള്ള ‘സൈന്‍-അപ്പ്’ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, കാപ്ച കോഡ് എന്നിവ നൽകി ലോഗിൻ ചെയുക.
  • ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. പേര്, പാസ്വേഡ് എന്നിവ നല്‍കിയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത്.
  • അക്കൗണ്ട് സ്ഥിരീകരിക്കാന്‍ മൊബൈലിലേക്കും ഇ-മെയിലിലേക്കും അയച്ച ഒടിപി നല്‍കുക.
  • മൊബൈല്‍ നമ്പര്‍, പാസ്വേഡ്, കാപ്ച എന്നിവ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് OTP ഉപയോഗിച്ച് സ്ഥിരീകരിക്കുക.
  • പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി ‘Fill Form 6’ല്‍ ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങള്‍ നല്‍കുക
  • സമര്‍പ്പിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ പ്രിവ്യൂ ചെയ്യുക.
  • കൃത്യതയ്ക്കായി വിശദാംശങ്ങള്‍ അവലോകനം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.

വോട്ടര്‍ ഐഡി സ്റ്റാറ്റസ് പരിശോധിക്കാന്‍ NVSP പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പാസ്വേഡ്, കാപ്ച കോഡ്, OTP (വണ്‍ ടൈം പാസ്വേഡ്) എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ‘ട്രാക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ്’ നാവിഗേറ്റ് ചെയ്യുക. ശേഷം റഫറന്‍സ് നമ്പര്‍ നല്‍കുക (ഫോം 6 അല്ലെങ്കില്‍ ഫോം 6A സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്നത്). സംസ്ഥാനം തെരഞ്ഞെടുത്ത് അപേക്ഷാ സ്റ്റാറ്റസ് അറിയാന്‍ സബ്മിറ്റില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News