
കിടക്കയിലെ മൂട്ട ശല്യം നമ്മൾ പലപ്പോഴും അനുഭവിക്കാറുണ്ട് മൃഗങ്ങളുടെയും മനുഷ്യരുടെയും രക്തം ഭക്ഷിക്കുന്ന പ്രാണികളാണ് മൂട്ടകൾ. പകൽ സമയത്ത് അവ കിടക്കകളിൽ, ഫർണീച്ചറുകളിൽ, റൂമിന്റെ വിള്ളലുകളിൽ എല്ലാം ഒളിഞ്ഞിരിക്കുന്ന അവ രാത്രിയാണ് പുറത്ത് വരുന്നത്. മൂട്ടകൾ ഒരുപാടുള്ള സ്ഥലത്തു നിന്ന് പകർന്നാണ് നമ്മുടെ സ്ഥലത്തേക്ക് എത്തുക. നിങ്ങളുടെ ഷീറ്റിലോ മെത്തയിലോ ഉള്ള രക്തക്കറ, ചെറിയ ഇളം മഞ്ഞ നിറത്തിലുള്ള മുട്ടകൾ,നിങ്ങളുടെ കിടക്കയ്ക്ക് ചുറ്റുമുള്ള പ്രത്യേക മണം, എന്നി മാർഗങ്ങളിലൂടെ മൂട്ടകളുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.
മൂട്ടകൾ അപകടകാരികൾ അല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അവ മനുഷ്യരിലേക്ക് രോഗം പരത്തുമെന്നതിന് തെളിവുകളൊന്നുമില്ലെന്നും അവയുടെ കടിയേറ്റാൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മൂട്ടയുടെ കടിയേറ്റ ചൊറിഞ്ഞ് പൊട്ടുകയാണെങ്കിൽ അണുബാധയ്ക്ക് കാരണമായേക്കാം.
Also read – ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; മഴക്കാലത്ത് പനിയോടും ജലദോഷത്തിനോടും പറയാം ബൈ ബൈ
മൂട്ടകളെ എങ്ങനെ തുരത്താം
കിടക്കുന്ന മുറി അലങ്കോലമാക്കാതെ വൃത്തിയാക്കി സൂക്ഷിക്കുക
നിങ്ങളുടെ കിടക്ക ചുമരുകളിൽ നിന്നോ ഫർണിച്ചറുകളിൽ നിന്നോ മാറ്റിയിടുക
എല്ലാ ദിവസവും ജനാലകൾ റൂമിന്റെ നിലം എന്നിവ വൃത്തിയാക്കുക. മെത്തകൾ, ഫർണിച്ചറുകൾ എന്നിവയുടെ വശങ്ങളും വൃത്തിയാക്കാൻ മറക്കരുത്.
ബെഡ് ഷീറ്റുകൾ, തലയിണ കവറുകൾ, പുതപ്പുകൾ എന്നിവ കഴുകി കുറഞ്ഞത് 30 മിനിറ്റെങ്കിലും ചൂടുള്ള ഡ്രയറിൽ വയ്ക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


