ട്രെയിനിൽ റിസർവേഷൻ ടിക്കറ്റ് കിട്ടിയില്ലേ? ഈ സംവിധാനം അറിഞ്ഞാൽ എന്തായാലും ടിക്കറ്റ് കിട്ടും; ഉറപ്പാണ്

how to book train ticket

ട്രെയിൻ യാത്രകളിൽ എല്ലാവരും എപ്പോഴും അനുഭവിക്കുന്ന പ്രശ്നമാണ് ടിക്കറ്റുകൾ കിട്ടുന്നില്ലെന്നത്. റിസർവ് ടിക്കറ്റുകളില്ലാതെ ദീർഘ ദൂരയാത്രകൾ ഏറെ പ്രയാസമാണ്. പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്താൽ തന്നെ അത് വെയിറ്റിങ് ലിസ്റ്റിൽ ആകാനും സാധ്യതയുണ്ട്. അങ്ങനെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ വന്ന് യാത്രപോലും മാറ്റി വെച്ച സ്ഥിതി പലർക്കുമുണ്ടാകും. എന്നാൽ ഇതറിഞ്ഞാൽ നിങ്ങൾക്ക് യാത്ര മുടക്കേണ്ടി വരില്ല. ടിക്കറ്റ് കിട്ടാത്തപ്പോൾ അവസാന നിമിഷം ശ്രമിക്കാവുന്നതാണ് കറൻ്റ് അവൈലബിലിറ്റി ടിക്കറ്റുകൾ.

ഇത് ‌ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുന്നേ തുടങ്ങുന്ന ടിക്കറ്റ് ബുക്കിങ് സംവിധാനമാണ്. അതായത് അവസാനത്തെ ചാർട്ടും തയ്യാറാക്കി കഴിഞ്ഞ് ആരംഭിക്കുന്നത്. ഇതിൽ വെയിറ്റിങ് ലിസ്റ്റുകളോ ആർഏസികളോ ഇല്ല. ഇവയിൽ കൺഫോമ്ഡ് ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെപ്പറ്റി അറിയാത്തതും കൃത്യമായ ധാരണകൾ ഇല്ലാത്തതുമാണ് പലരേയും കറൻ്റ് അവൈലബിലിറ്റി ടിക്കറ്റുകൾ എടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്.

Also read: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഇന്‍ റിയല്‍ ലൈഫ്; ലംബോര്‍ഗിനിക്കുമേല്‍ പിക്ക്അപ്പ് ട്രക്ക് ഓടിച്ചുകയറ്റി യുവതി

കറൻ്റ് അവൈലബിലിറ്റി ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയും അം​ഗീകൃത ആപ്പുകൾ വഴിയും കൂടാതെ കൗണ്ടറിൽ നേരിട്ട് ചെന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതിന് നിരക്ക് കൂടുതലില്ല. സാധാരണ നിരക്കുകൾ തന്നെയാണ് ഇതിനും ഈടാക്കുന്നത്. ട്രെയിൻ യാത്ര തുടങ്ങിക്കഴിഞ്ഞാൽ ഇത് ലഭ്യമാകില്ല. ഇന്ത്യൻ റെയിൽവെ അടിയന്തര ആവശ്യങ്ങൾക്കായി ഒഴിച്ചു വയ്ക്കുന്ന സീറ്റുകളാണ് ഇവയിൽ നൽകുന്നത്. അതിനാൽ തന്നെ നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമേ ഇതിൽ ഉണ്ടാകുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist