
കട്ടിംഗ് ബോർഡുകൾ ഇല്ലാത്ത അടുക്കളകൾ വിരളമായിരിക്കും. പാചകത്തിൽ തുടക്കക്കാരിലേറെയും കട്ടിംഗ് ബോർഡിലായിക്കും പച്ചക്കറികൾ മുറിക്കുന്നത്. എന്നാൽ ഇവ വൃത്തിയാക്കുന്നത് എങ്ങനെയാണ്. കൂടുതൽപേരും അടുക്കളയിലെ പണി കഴിഞ്ഞതിനുശേഷം കട്ടിംഗ് ബോർബുകൾ വെള്ളമുപയോഗിച്ച് കഴുകുകയാണ് പതിവ്. അവയിൽ പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളോ അല്ലെങ്കിൽ സ്റ്റീൽ കട്ടിംഗ് ബോർഡുകളോ വെള്ളം ഉപയോഗിച്ച് കഴുകാൻ എളുപ്പമാണ്. എന്നാൽ തടി ഉപയോഗിച്ച് നിർമിച്ച കട്ടിംഗ് ബോർഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവ വൃത്തിയാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമുഖ ഷെഫ് കുനാൽ കപൂർ കട്ടിംഗ് ബോർഡ് വൃത്തിയാക്കാനുള്ള എളുപ്പവഴി പറഞ്ഞുതരികയാണ്.തടി ഉപയോഗിച്ച് നിർമിച്ച കട്ടിംഗ് ബോർഡ് വൃത്തിയാക്കാൻ ആദ്യം ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. അതിനുശേഷം ശുദ്ധമായ ജലത്തിൽ കട്ടിംഗ് ബോർഡ് കഴുകിയെടുക്കുകയെന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്.
also read: കുരുന്നുകൾക്ക് നുണയാൻ ഒരു കൂൾ കേസരി പിസ്ത കുൽഫി
മഞ്ഞൾ, ബീറ്റ്റൂട്ട് അല്ലെങ്കിൽ മറ്റ് പച്ചക്കറികളുടെ കറകൾ കട്ടിംഗ് ബോർഡിലുണ്ടെങ്കിൽ അവ മാറ്റുന്നതിനായി അല്പം ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി ബോർഡിൽ അഞ്ചുമുതൽ പത്തുമിനിട്ട് വരെ പുരട്ടി വയ്ക്കുക. തുടർന്ന് ബ്രഷ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

