പാട കെട്ടിയ ചായ കുടിക്കാറുണ്ടോ? ഗുണമോ ദോഷമോ, അറിയാം

TEA

ചായ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. ഒരു കപ്പ് ചായ കുടിക്കാതെ ദിവസം ആരംഭിക്കാൻ പോലും പലരും വിമുഖത കാണിക്കാറുണ്ട്. എന്നാൽ ചിലരാകട്ടെ ചായയിൽ പാട കെട്ടിയാൽ പോലും കുടിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. മറ്റുചിലരാകട്ടെ ചായയിൽ പാട കെട്ടിയിട്ടുണ്ടെങ്കിൽ അത് മാറ്റി കുടിക്കുകയാണ് പതിവ്. ഈ ശീലം നല്ലതാണോയെന്ന് ഒരുതവണയെങ്കിലും നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ.

പാട കെട്ടിയ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. പാല് തിളപ്പിക്കുമ്പോൾ അവയുടെ ഉപരിതരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പും പ്രോട്ടീനുമാണ് പാടയായി മാറുന്നത്. പാട അലിയാതെ കിടക്കുന്ന ചായ സ്ഥിരം കുടിക്കുന്നത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കാനും, അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇതിലൂടെ അമിത കൊഴുപ്പ് ശരീരത്തിലെത്തുകയും ചെയ്യുന്നു. ഇത് ചിലരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണമാകും.

also read:ഒരു കപ്പ് റവയുണ്ടോ ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ അടിപൊളി ഈവനിംഗ് സ്നാക്ക്

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് നല്ലതാണോ?

ഒരുതവണ തിളപ്പിച്ച ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ചായ വീണ്ടും വീണ്ടും തിളപ്പിക്കുമ്പോൾ അവയുടെ രുചിക്കും മണത്തിനും മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News