ആറുവരി പാതയിലേക്ക് എങ്ങനെ പ്രവേശിക്കാം? ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ചെറുതായിരിക്കില്ല

how to use six lane track

ഇന്ന് കേരളത്തിൽ ആറുവരി പാതകൾ പലയിടത്തും തുറന്നിരിക്കുകയാണ്. വാഹനങ്ങൾ അതിവേ​ഗത്തിലാണ് ആറുവരി പാതയിലൂടെ ഓടുന്നത്. നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ വലിയ അപകടങ്ങളായിരിക്കും ആറ് വരി പാതയിലുണ്ടാകുക. എങ്ങനെയാണ് ആറുവരി പാത ഉപയോ​ഗിക്കേണ്ടതെന്ന് പരലർക്കും അറിയില്ല. അത് അപകടം വർധിക്കാനുള്ള കാരണമാണ്.

ആറു വരി പാതയിലേക്ക് പ്രവേശിക്കുമ്പോൾ എങ്ങനെ കയറണമെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഇതും ഇത്തരം റോഡുകളിൽ അപകടമുണ്ടാക്കുന്ന പ്രധാന കാരണമാണ്. ആറുവരി പാതയിലേക്ക് കയറുമ്പോൾ കൃത്യമായി എൻട്രി പോയിൻ്റിലൂടെ കയറി ആക്സിലറേഷൻ ലെയിൻ ഉപയോ​ഗപ്പെടുത്തേണ്ടതുണ്ട് (എൻട്രി പോയിൻ്റിനോട് ചേർന്ന് നിൽക്കുന്ന പാതയാണ് ആക്സിലറേഷൻ പാത). അതിന് ശേഷം മാത്രമേ മെയിൻ ലെയിൻ ഉപയോ​ഗിക്കാണ പാടുള്ളു. അല്ലെങ്കിൽ അത് വലിയ അപകടമുണ്ടാക്കും.

Also read: വാഹനം എടുക്കുന്ന സമയത്ത് സ്റ്റാർട്ടിങ് ട്രബിൾ അനുഭവപ്പെടാറുണ്ടോ? എന്നാൽ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക

മെയിൻ ലെയിനിലേക്ക് കയറുമ്പോൾ മറ്റ് വാഹനങ്ങളെ നിരീക്ഷിച്ച് മാത്രം സുരക്ഷിതമാണെന്ന് ഉറുപ്പു വരുത്തിയിട്ട് വേണം മെയിൻ അല്ലെങ്കിൽ ഹൈവേ ലെയിനിലേക്ക് മെർജ് ചെയ്യാൻ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News