അപകടം വിളിച്ചു വരുത്തല്ലേ… ലെയിൻ ട്രാഫിക്കിനെപ്പറ്റി അറിയാതെയാണോ വാഹനങ്ങൾ ഓടിക്കുന്നത്? അറിയാം റോഡിലെ ഈ വരയും കുറിയും

how to drive six lane

കേരളത്തിൽ ആറ് വരിപ്പാതയെന്ന സ്വപ്നം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ഡ്രൈവിങ് സംസ്കാരം എങ്ങനെയാണെന്നത് നാം തന്നെ അലോചിക്കേണ്ടുന്ന കാര്യമാണ്. ചിലർ നിയമങ്ങൾ അറിഞ്ഞിട്ടും പാലിക്കാത്തവരാണ്. എന്നാൽ മറ്റു ചിലർ ഇതിനെപ്പറ്റി അറിയാത്തതും. ഒന്നിലധികം ലെയിനുകളുള്ള റോഡിൽ എങ്ങനെ വാഹനം ഓടിക്കാമെന്നും ഏതൊക്കെ വരകൾ എന്തിനെയൊക്കെ സൂചിപ്പിക്കുന്നുവെന്നും നമുക്കൊന്ന് നോക്കാം. ലെയിൻ ട്രാഫിക് എന്നത് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങൾ ഓരോ വരിയായി ക്രമീകരിക്കുന്ന രീതിയാണിത്. സുരക്ഷിതമായ ഡ്രൈവിങിന് ലെയിൻ അച്ചടക്കം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

ആരൊക്കെ ഈ ലെയിനുകൾ ഉപയോ​ഗിക്കണം

ഇടത് വശം ചേരുക: സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയിൻ ഉപയോഗിക്കണം.
മധ്യഭാഗം: സാധാരണ വേഗതയിൽ പോകുന്ന വാഹനങ്ങൾക്കായി മധ്യഭാഗത്തെ ലെയിനുകൾ ഉപയോഗിക്കാം.
വലത് വശം (Overtaking Lane): മറ്റു വാഹനങ്ങളെ മറികടക്കാൻ (Overtake ചെയ്യാൻ) മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയിൻ ഉപയോഗിക്കുന്നത്. മറികടന്ന ശേഷം വീണ്ടും പഴയ ലെയിനിലേക്ക് മാറേണ്ടതാണ്.’

Also read: ‘സൂപ്പർ ഹീറോസ് സ്റ്റിൽ എക്സിസ്റ്റ്’, പറന്ന് വന്ന് സീറ്റ് ബെൽറ്റിടാൻ പറഞ്ഞ് പൊലീസ്; വൈറലായി വീഡിയോ

ലെയിൻ മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • ലെയിൻ മാറുന്നതിന് മുൻപായി കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിക്കുക.
  • റിയർ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നിൽ നിന്നും വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കുക.
  • മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയിൻ മാറുക.
  • മുറിഞ്ഞ വെള്ള വരകൾ: ഈ വരകളുള്ള ഇടങ്ങളിൽ സുരക്ഷിതമെങ്കിൽ ലെയിൻ മാറാവുന്നതാണ്.
  • മുറിയാത്ത വെള്ള വരകൾ: ഇവിടെ ലെയിൻ മാറുന്നത് അനുവദനീയമല്ല.
  • മഞ്ഞ വരകൾ: സാധാരണയായി മറികടക്കുന്നത് നിരോധിച്ചിട്ടുള്ള ഭാഗങ്ങളിലാണ് മഞ്ഞ വരകൾ കാണാറുള്ളത്.
  • ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയിൻ മാറുന്നത് ഒഴിവാക്കുക.
  • ട്രാഫിക് സൈനുകൾ: റോഡരികിലെ ബോർഡുകളും അടയാളങ്ങളും കൃത്യമായി പാലിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News