മഴയത്ത് തുണി ഉണക്കാൻ പാടുപെടുന്നുണ്ടോ? വിഷമിക്കേണ്ട ചില പൊടിക്കൈകൾ ഇതാ..!

മഴക്കാലമാണ്. നമ്മൾ എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് തുണി ഉണക്കാൻ. അലക്കിയ തുണികൾ വിരിച്ചിട്ടാൽ ഉണങ്ങാൻ ദിവസങ്ങൾ എടുക്കും. മാത്രമല്ല പെട്ടന്നൊന്നും ഒരു തുണിയും ഉണങ്ങി കിട്ടാറില്ല. ചെറിയൊരു വെയിൽ കാണുമ്പോൾ തുണി വിരിച്ചിടും. എന്നാൽ അധികം വൈകാതെ തന്നെ മഴ പിറകെ എത്തും. അതുകൊണ്ട് വീടിന് പുറത്ത് തുണി വിരിച്ചിടുകയെന്നത് ഒട്ടും നടക്കാത്ത കാര്യമാണ് മഴക്കാലത്ത്.

Also read: ‘ഒന്ന് ശ്വസിക്കാന്‍ തന്ന വേണം മാസം ഏഴര ലക്ഷം രൂപ!’; ഗുരുഗ്രാമിനേക്കാള്‍ നല്ലത് മുംബൈ ആണെന്ന് സോഷ്യല്‍ മീഡിയ

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തുണി ഉണങ്ങി കിട്ടാൻ ചില പൊടിക്കൈകൾ ഉണ്ട്. നല്ല കാറ്റും വെളിച്ചവും കിട്ടുന്നൊരു മുറിയിൽ ഡ്രൈയിംഗ് റാക്കിലോ അയയിലോ തുണി വിരിക്കുന്നത് ഉണങ്ങി കിട്ടാൻ സഹായിക്കും. എന്നാൽ വിരിക്കുന്നതിന് മുൻപ് തുണിയിലെ വെള്ളം നന്നായി പിഴിഞ്ഞ് കളയണം. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ആണെങ്കിൽ അതിൽ നിന്ന് തന്നെ വെള്ളം പരമാവധി കളയാൻ കഴിയും.

ഇങ്ങനെ ഉള്ളിൽ വിരിക്കുന്ന തുണിയിൽ ഹൈസ്പീഡിൽ ഫാൻ ഇട്ടുകൊടുക്കാം. വളരെപ്പെട്ടെന്നുതന്നെ തുണി ഉണങ്ങാൻ ഇത് സഹായിക്കും. വലിയ മഴയില്ലെങ്കിൽ ജനലുകൾ തുറന്നിടുന്നതും നല്ലതാണ്. ഹെയർ ഡ്രയർ ഉപയോഗിച്ചും തുണി ഉണക്കാൻ കഴിയും. അത്യാവശ്യമുള്ള ഡ്രയർ ഉപയോഗിച്ച് ഉണക്കാം. പക്ഷേ വളരെ ശ്രദ്ധയോടെ വേണം ഇതുചെയ്യാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News