
കഴിഞ്ഞ കുറേ നാളുകളായി കേരളത്തിൽ അതിശക്തമായി ഉയരുന്ന കൊടുംചൂടിനെ പ്രതിരോധിക്കാൻ വിവിധ തരത്തിലുള്ള മാർഗങ്ങളാണ് മലയാളികൾ പരീക്ഷിച്ചുവരികയാണ്. വീടുകളിൽ എയർകണ്ടീഷനറുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പലരും കറന്റ് ബില്ല് കുത്തനെ ഉയരുന്നതിനാൽ പാതിവഴിയിൽ ആ ശ്രമവും അവസാനിപ്പിക്കുകയാണ്. എന്നാൽ സോളാർ പാനലുകൾ സ്ഥാപിച്ചതിനുശേഷം എസി പോലുള്ള മാർഗങ്ങൾ വീടുകളിൽ സ്ഥാപിക്കാമെന്ന് ചിന്തിക്കുന്നവരും വൻചെലവ് കാരണം ആ ദൗത്യവും വഴിയിൽ ഉപേക്ഷിക്കുകയാണ്. എന്നാൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന സബ്സിഡികളുടെ ആനുകൂല്യത്തിൽ ചെറിയ ചെലവിൽ സോളാർ പാനലുകൾ സ്ഥാപിക്കാമെന്ന് പലരും മറന്നുപോകുകയാണ്.
കേരളത്തിൽ കെഎസ്ഇബി വഴി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സബ്സിഡി ലഭിക്കുന്ന ഒരു പദ്ധതിയുണ്ട്. പിഎം സൂര്യ ഘർ യോജനയെക്കുറിച്ച് അറിഞ്ഞാലോ. pmsuryaghar.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പിഎം സൂര്യ ഘർ യോജന പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനം, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ കമ്പനി, കൺസ്യൂമർ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.തുടർന്ന് കെഎസ്ഇബി അധികൃതർ നിങ്ങളുടെ വീട്ടിലെത്തി ട്രാൻസ്ഫോർമർ ശേഷിയും മേൽക്കൂരയുടെ അനുയോജ്യതയും പരിശോധിച്ച് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ അനുമതി നൽകും.
also read: രാത്രിപോലും ശരീരം തണുക്കാതെ വരുമ്പോൾ! ജീവനുപോലും ഭീഷണി, എന്താണ് ഹീറ്റ് സ്ട്രോക്ക്?
അനുമതി ലഭിച്ചുകഴിഞ്ഞാൽ വെണ്ടറെ തെരഞ്ഞെടുക്കലാണ് അടുത്ത ഘട്ടം. പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുള്ള (Registered Vendor) വെണ്ടർമാരിൽ ഒരാളെ തിരഞ്ഞെടുക്കുക. ഇവർ വഴി മാത്രം സോളാർ പാനൽ സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. സോളാർ പ്ലാന്റ് സ്ഥാപിക്കലിനായി തെരഞ്ഞെടുത്ത വെണ്ടർ സോളാർ പാനലുകൾ മേൽക്കൂരയിൽ സ്ഥാപിച്ച്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം. സോളാർ പ്ലാന്റ് പ്രവർത്തനക്ഷമമായ ശേഷം, കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് നിലവിലുള്ള മീറ്ററിന് പകരം സോളാർ ഉപയോഗം അളക്കുന്ന Bi-directional Meter (Net Meter) സ്ഥാപിക്കും.
സബ്‌സിഡി മീറ്റർ സ്ഥാപിച്ച ശേഷം, പിഎം സൂര്യ ഘർ പോർട്ടലിൽ സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്ത റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുക. സബ്‌സിഡി തുക (3kW വരെ ഏകദേശം 40% വരെ) ബാങ്ക് അക്കൗണ്ടിൽ 30 ദിവസത്തിനുള്ളിൽ ലഭിക്കും. 3 kW വരെ: 40% വരെ, 3 kW മുതൽ 10 kW വരെ: 20% അധിക സബ്‌സിഡി.1 kW സോളാർ സിസ്റ്റത്തിന് ഏകദേശം 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കേരളത്തിലെ 1 kW വരെ: ₹30,000 രൂപ വരെയും .2 kW വരെ: 60,000 രൂപയും3 kW മുതൽ (3kW+) ₹78,000 രൂപവരെയും സ്ഥിരമായ സബ്‌സിഡി ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

