വീട്ടിലെ സീലിംഗ് ഫാനിന് കാറ്റ് കുറവാണോ? പരിഹരിക്കാനുള്ള കുറച്ചു വഴികൾ നോക്കാം..

fan

ഒട്ടുമിക്ക വീടുകളിലും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് സീലിംഗ് ഫാനിന്റെ കാറ്റ് കുറയുന്നത്. ചൂടുകാലം ആണെങ്കിൽ ഇത് കൂടുതൽ അസഹനീയമാകും. എസി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഇന്നും സീലിംഗ് ഫാനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ കാറ്റ് കുറയുമ്പോൾ പലരും ഒരു പുതിയ ഫാൻ വാങ്ങിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കാറ്. എന്നാൽ പലപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫാനിനെ വീണ്ടെടുക്കാം.

ഫാനിന്റെ കാറ്റ് കുറഞ്ഞാൽ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ കപ്പാസിറ്റർ ആണ്. കപ്പാസിറ്റർ മാറ്റുന്നതോടെ തന്നെ ഈ വലിയ പ്രശ്നം നിങ്ങൾക്ക് ചെറിയ രീതിയിൽ പരിഹരിക്കാൻ സാധിക്കും. അടുത്തത്, ഫാനിന്റെ റെഗുലേറ്റർ പരിശോധിക്കുക എന്നതാണ്. റെഗുലേറ്റർ മാറ്റിസ്ഥാപിക്കുന്നതും ചില സമയത്ത് പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ വഴിയാണ്.

Also Read: ഹൈ ബ്രൈറ്റ്നസിലാണോ മൊബൈൽ ഫോൺ ഉപയോഗിക്കാറ് ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

അടുത്തത്, ഫാനിന്റെ ബ്ലേഡിന് തകരാറൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ബ്ലേഡിലുള്ള ചെറിയ വളവോ തകരാറോ തന്നെ ഫാനിന്റെ കാറ്റിനെ ബാധിച്ചേക്കാം.

ഫാനിന്റെ കാറ്റ് കുറയുന്നത് എപ്പോഴും അത് തകരാറിൽ ആയതുകൊണ്ടാകില്ല. ഇത്തരത്തിലുള്ള ചില കുറുക്കുവഴികൾ കൊണ്ട് ശരിയാക്കാൻ സാധിക്കുന്നതാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News