ഇനി ഉടനടി പാന്‍ കാര്‍ഡ് സ്വന്തമാക്കാം; ഇ-പാന്‍ നേടുന്നതിങ്ങനെ

നമ്മുടെ പല തിരിച്ചറിയല്‍ രേഖയായി പല സ്ഥലങ്ങളിലും നമ്മള്‍ ഇന്ന് പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ആദായ നികുതി വകുപ്പ് നല്‍കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് പാന്‍ നമ്പര്‍. എന്നാല്‍ പലര്‍ക്കും പാന്‍ കാര്‍ഡ് എങ്ങനെ നേടാമെന്നതിനെ കുറിച്ച് വലിയ ധാരണയില്ല.

Also Read : ബ്രേക്ക്ഫാസ്റ്റിന് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍; ശ്രദ്ധിക്കുക…

എന്നാല്‍ ആധാര്‍ ഉണ്ടെങ്കില്‍, ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പാന്‍ കാര്‍ഡുകള്‍ നേടാം. വേഗത്തിലും എളുപ്പത്തിലും പാന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഇ-പാന്‍ സേവനം.

Also Read : ഇത്തരം അസുഖങ്ങളുള്ളവര്‍ നല്ലിക്ക അധികം കഴിക്കരുതേ; സൂക്ഷിക്കുക

ആധാറില്‍ നിന്നുള്ള ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് രൂപത്തില്‍ വിതരണം ചെയ്യുന്ന രേഖയാണിത്. ഇതുവരെ പാന്‍ ലഭിക്കാത്ത, എന്നാല്‍ സാധുതയുള്ള ആധാര്‍ നമ്പര്‍ ഉള്ള എല്ലാവര്‍ക്കും ഇ-പാന്‍ ലഭിക്കും

ഇ-പാന്‍ എങ്ങനെ ജനറേറ്റ് ചെയ്യാം?

ഔദ്യോഗിക ഇ-ഫയലിംഗ് പോര്‍ട്ടല്‍ ‘ഇന്‍സ്റ്റന്റ് ഇ-പാന്‍’ ഓപ്ഷന്‍ നോക്കുക. അതില്‍ ക്ലിക്ക് ചെയ്യുക,

‘ഒബ്‌റ്റൈന്‍ എ ന്യൂ ഇ – പാന്‍ ‘ ഓപ്ഷന്‍ തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് ദൃശ്യമാകും.

നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക, സ്ഥിരീകരിക്കാന്‍ ചെക്ക്‌ബോക്സ് അടയാളപ്പെടുത്തുക, തുടര്‍ന്ന് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിബന്ധനകള്‍ അംഗീകരിക്കുന്നതിനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘തുടരുക’ ക്ലിക്ക് ചെയ്തുകൊണ്ട് തുടരുക.

നിങ്ങളുടെ ആധാര്‍-ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കുക, ആവശ്യമായ ചെക്ക്‌ബോക്‌സുകള്‍ അടയാളപ്പെടുത്തി ശേഷിക്കുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

വിജയകരമായി സമര്‍പ്പിക്കുമ്പോള്‍, നിങ്ങളുടെ അപേക്ഷ സ്ഥിരീകരിക്കുന്ന ഒരു സന്ദേശവും അക്നോളജ്മെന്റ് നമ്പറും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here