
ഈ കടുത്ത വേനൽക്കാലത്ത് വൻ ഡിമാന്റാണല്ലേ തണ്ണിമത്തന്! വെയിലിൽ പുറത്തിറങ്ങി ക്ഷീണിച്ചാൽ തണ്ണിമത്തൻ ജ്യൂസൊക്കെ കുടിക്കുന്നവരുണ്ടാകും. തണ്ണിമത്തൻ വാങ്ങി വീട്ടിലേക്കും കൊണ്ടുപോകും. എന്നാൽ കടയിൽ നിന്ന് ലഭിക്കുന്ന തണ്ണിമത്തനുകളെല്ലാം സേഫാണോ? അല്ല! അപ്പോൾ തണ്ണിമത്തന്‍ പ്രകൃതിദത്തമോ വ്യാജമോ എന്ന് എങ്ങനെ തിരിച്ചറിയും?
ഒറിജിനിലിനെ വെല്ലുന്ന വ്യാജന്മാരാണ് വിപണിയിലുള്ളതെന്ന് ഓർക്കണം. തണ്ണിമത്തന്റെ നിറവും വലിപ്പവും മറ്റും നോക്കിയാകും സാധാരണ എല്ലാവരും തണ്ണിമത്തൻ ഫ്രഷാണോ എന്ന് പരിശോധിക്കുക. പക്ഷേ വ്യാജന്മാരുടെ കൂട്ടത്തിൽ നിന്ന് ഒറിജിനലിനെ കണ്ടെത്തുക ഇത്തരത്തിൽ പ്രയാസമാണ്. തണ്ണിമത്തന് നിറവും മധുരവും ലഭിക്കാനും പെട്ടെന്ന് പഴുക്കാനും കേടാകാതിരിക്കാനും രാസവസ്തുക്കള്‍ കുത്തിവയ്ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
തണ്ണിമത്തന്‍ പ്രകൃതിദത്തമാണോ അല്ലയോ എന്നെങ്ങനെ തിരിച്ചറിയാം?
നിറം നോക്കാം
തണ്ണിമത്തന്റെ ഉള്‍ഭാഗത്തിന് കടും ചുവപ്പ് ആണെങ്കിൽ അത് വ്യാജനാകാൻ ഇടയുണ്ട്. അതായത് ആ നിറം ലഭിക്കാന്‍ രാസവസ്തുക്കള്‍ കുത്തിവച്ചിട്ടുണ്ടെന്ന് അർഥം. മറ്റൊരു വഴിയിലൂടെ ഇത് സ്ഥിരീകരിക്കാം. ഇതിനായി ഒരു കഷ്ണം പഞ്ഞി തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് വയ്ക്കാം. പഞ്ഞിയുടെ നിറം ചുവപ്പായി മാറുന്നുണ്ട് എങ്കില്‍ തണ്ണിമത്തന്‍ വ്യാജനാണ്. പ്രകൃതിദത്തമായ തണ്ണിമത്തനാണെങ്കിൽ പഞ്ഞിയിലേക്ക് ചുവന്ന നിറം പടരില്ല.
ALSO READ: ഹോട്ട് ബാഗുകൾ സ്ഥിരം ഉപയോഗിക്കുന്നവരാണോ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം
വെള്ളം ഉപയോഗിച്ചും കണ്ടെത്താം
തണ്ണിമത്തന്‍ പ്രകൃതിദത്തമാണോ എന്ന് വെള്ളം ഉപയോഗിച്ചും അറിയാനാകും. ഒരു ഗ്ലാസില്‍ കുറച്ച് വെള്ളം എടുക്കുക. ശേഷം തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് നിന്ന് ചെറിയ കഷണങ്ങള്‍ മുറിച്ച് ഗ്ലാസിലെ വെള്ളത്തിലേക്കിടാം. ചുവന്ന നിറം പെട്ടെന്ന് വെള്ളത്തില്‍ പടരുന്നുണ്ടെങ്കില്‍ തണ്ണിമത്തന്‍ വ്യാജനാകാനാണ് സാധ്യത.
വിത്തുകളും ഘടനയും
തണ്ണിമത്തന്റെ വിത്തിന്റെ നിറം കറുപ്പോ കാപ്പിയോ ആണ്. ഇവയ്ക്ക് വിഭിന്നമായി ചുവപ്പോ മറ്റോ ആണെങ്കില്‍ തണ്ണിമത്തനില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ട്. തണ്ണിമത്തന്റെ ഘടനയിലുമുണ്ട് കാര്യം. തണ്ണിമത്തന്റെ ഉള്‍ഭാഗത്ത്, ഒരിടത്ത് നല്ല മൃദുലവും മറ്റിടത്ത് നല്ല കട്ടിയുമാണെങ്കില്‍ തണ്ണിമത്തന്‍ വ്യാജനാണ്. പ്രകൃതിദത്തമായ തണ്ണിമത്തനാണെങ്കിൽ ഉള്‍ഭാഗം മുഴുവനായും ഒരേ ഘടന തന്നെയായിരിക്കും. തണ്ണിമത്തന്റെ പ്രതലത്തില്‍ ഇഞ്ചക്ഷന്‍ പാടുകള്‍ ഉണ്ടോ എന്നും നോക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

