രാവിലെ ഒരു വെറൈറ്റി പിടിച്ചാലോ? വീട്ടിൽ തന്നെ സിംപിളായി ഉണ്ടാക്കാം, ഈ നോർത്തിന്ത്യൻ ഡിഷ്

aloo paratha

രാവിലെ ഒരു പ്രഭാത ഭക്ഷണത്തിന് ഒരു വെറൈറ്റി പിടിച്ചാലോ? ഇന്ന് ഒരു നോർത്തിന്ത്യൻ ഡിഷ് തന്നെ എങ്ങനെ സിംപിൾ ആയി തയാറാക്കാമെന്ന് നോക്കാം. മലയാളികൾക്ക് പ്രിയപ്പട്ട ആലൂ പറാത്തയാകട്ടെ ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ്

ആലൂ പറാത്തക്ക് ആവശ്യമായ ചേരുവകൾ :

പുഴുങ്ങി തൊലി കളഞ്ഞു ഉടച്ച ഉരുളകിഴങ്ങ് -2എണ്ണം
ഗോതമ്പ് പൊടി – 2കപ്പ്‌
വട്ടത്തിൽ അരിഞ്ഞ പച്ചമുളക് – 2 എണ്ണം
സവാള – 1
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കൊത്തി അരിഞ്ഞ മല്ലിയില – 2തണ്ട്
മുളക് പൊടി -1/2 ടീ സ്പൂൺ
മഞ്ഞപൊടി -1/2 ടീ സ്പൂൺ
ഗരം മസാല -1/2 ടീ സ്പൂൺ

ALSO READ; ആപ്പിളും ഓട്സും ഉണ്ടോ? എളുപ്പത്തിൽ ഹെൽത്തി ആയൊരു ഷേക്ക് കുടിച്ചാലോ?

തയ്യാറാക്കുന്ന വിധം:

സാധാരണരീതിയിൽ നമ്മൾ ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ മാവ് കുഴച്ചു അരമണിക്കൂർ അടച്ചു വയ്ക്കുക. ഈ സമയം കൊണ്ട് മസാല തയ്യാറാക്കാം. പുഴുങ്ങി തൊലി കളഞ്ഞു ഉടച്ച ഉരുളകിഴങ്ങ് പൊടിച്ച് അതിലേക്കു സവാള, മസാല, പച്ചമുളക്, ഉപ്പ്, മല്ലിയില, ഇവ ചേർത്ത് കുഴച്ചു വക്കണം. തുടർന്ന് മാവ് കുറച്ചെടുത്ത് ചപ്പാത്തിക്ക് പരത്തും പോലെ പരത്തുക. കുറച്ചു കട്ടിയിൽ വേണം പരത്താൻ.

ഒരു ചപ്പാത്തി പകുതി പരത്തിയ ശേഷം, ഇതിലേക്ക് ഒരു സ്പൂൺ ആലൂ മസാല ചേർത്ത് സ്പ്രെഡ് ചെയ്ത് മറ്റൊരു പകുതി പരത്തിയ ചപ്പാത്തി വച്ച് കവർ ചെയ്തു വക്കുക. രണ്ട് ചപ്പാത്തിയുടെയും അരികുകൾ കൈകൊണ്ട് പ്രസ്സ് ചെയ്തു ഒട്ടിച്ചു ഒന്നു കൂടി പരത്തിയ ശേഷം ചപ്പാത്തിയുടെ രൂപത്തിൽ ചുട്ടെടുക്കുക.ഇരുവശവും തിരിച്ചും മറിച്ചും ആവശ്യത്തിന് നെയ്യ് പുരട്ടി ചുട്ടെടുക്കാം. രുചികരമായ ആലൂ പറാത്ത റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News