രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലേ?: അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി

ഓഫീസിൽ പോകുമ്പോൾ പലർക്കും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുവാൻ സമയം ലഭിക്കാറില്ല. വെറും മൂന്ന് ചേരുവകൾ മതി സ്മൂത്തി തയ്യാറാക്കുവാൻ. പാൽ, പീനട്ട് ബട്ടർ, ഏത്തപ്പഴം എന്നിവയുണ്ടെങ്കിൽ സ്മൂത്തി റെഡി. നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവയാണ് ഈത്തപ്പഴവും പാലും ബട്ടറുമൊക്കെ. ഇവ പോഷകസമൃദ്ധവും രുചികരവും മാത്രമല്ല, ആരോഗ്യത്തിന് കാരണമാകുന്ന ബയോആക്ടീവ് സംയുക്തങ്ങളാലും നിറഞ്ഞവയാണ്. ഈ സ്മൂത്തിയിൽ ധാരാളം പ്രോടീൻ അടങ്ങിയിരിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ഇ കൊണ്ടും ഈ സ്മൂത്തി സമ്പുഷ്ടമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും കലർന്നിരിക്കുന്നതിനാൽ സ്മൂത്തി കുടിച്ച് കഴിയുമ്പോൾ വയർ നിറഞ്ഞതായി നമുക്ക് തോന്നും.

Also read: മഴയൊക്കെ അല്ലേ? ഒരു ഹെൽത്തി മറാത്തി സാലഡ് കഴിച്ചാലോ..

സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

200 മില്ലി പാൽ

1 ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത്

20 ഗ്രാം പീനട്ട് ബട്ടർ

1 ടേബിൾസ്പൂൺ ഓട്സ്

1 നുള്ളി കറുവാപ്പട്ടയുടെ പൊടി

ഐസ് ക്യൂബുകൾ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു മിക്സിയിൽ ചേർത്ത് മിനുസമാകുന്നത് വരെ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വിളമ്പുക. ബനാന പീനട്ട് ബട്ടർ സ്മൂത്തി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News