
വലിയ ചൂടാണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാൻ കഴിയാത്തത്രയും ചൂടാണ് ഈ ദിവസങ്ങളിൽ എല്ലാം കേരളത്തിൽ ഉണ്ടായിട്ടുള്ളത്. കാറിൽ യാത്ര ചെയ്യുന്നവർക്ക് എസി ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. എന്നാൽ എവിടെയെങ്കിലും കാർ പാർക്ക് ചെയ്ത് തിരിച്ച് വാഹമനെടുത്ത് പോകാൻ നോക്കുമ്പോഴായിരിക്കും ഒരു തീ ഗോളം പോലെ നിങ്ങളുടെ കാർ ചുട്ടു പഴുക്കുന്നുണ്ടാകുക. എസി ഓൺ ചെയ്താലും തണുത്ത് വരാൻ ഒരുപാട് സമയം എടുക്കും. ഈ അവസ്ഥ പരിഹരിക്കാൻ ചിലമാർഗങ്ങളുണ്ട്.
നിങ്ങൾ കാറിലേക്ക് കയറിയ ഉടനെ നാല് വിൻഡോകളും തുറന്നിടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. സാഹചര്യമുണ്ടെങ്കിൽ വാതിലും തുറന്നിടുക. ശേഷം ഫാൻ സ്പീഡ് ഫുള്ളിൽ ഇട്ട് എസി ഓൺ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കാറിനകത്തെ ചൂട് പുറത്തേക്ക് പോകാനും പുതിയ എയർ അകത്ത് കടക്കാനും സഹായിക്കുന്നു. ഇങ്ങനെ ഒരു മുനുട്ടെങ്കിലും തുടർന്നാൽ നിങ്ങൾക്ക് കാറെടുത്ത് പോകാവുന്നതാണ്. മറ്റൊരു കാര്യം എസി റി സർക്കുലേഷൻ ബട്ടൺ ഓൺ ചെയ്യുകയെന്നതാണ്. ഇതും കാറിനകത്തെ ചൂട് കാറ്റ് പുറത്ത് പോകാൻ സഹായിക്കും. എസി വെൻ്റുകൾ ശരിയായ രീതിയിൽ തിരിച്ച് വയ്ക്കുകയെന്നതും ഇതിനുള്ള പരിഹാരമാണ്.
Also read: പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ
എന്നാൽ വെയിലുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാതിരിക്കുകയെന്നതാണ് ആദ്യം ചെയ്യാൻ കഴിയുന്നതും ഏറ്റവും ഫലവത്തായതുമായ മാർഗം. അങ്ങനെ വയ്ക്കേണ്ടി വന്നാൽ സൺഷെയ്ഡുകൾ ഉപയോഗിക്കുന്നതും അകത്തേക്ക് ചൂടെത്താതിരിക്കാൻ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

