അത്താ‍ഴത്തിനുള്ള ചപ്പാത്തി കൂടുതൽ സോഫ്റ്റാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ

മിക്ക വീടുകളിലും ചപ്പാത്തിയായിരിക്കും രാത്രി ഭക്ഷണം. സോഫ്റ്റായ ചപ്പാത്തിയായിരിക്കും കൂടുതൽ പേർക്കും ഇഷ്ടം. ഇങ്ങനെ സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പ വഴിയുണ്ട്. അതെങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

1കപ്പ് ഗോതമ്പ് പൊടി

3/4 ടീ സ്പൂൺ ഉപ്പ്

1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ (ഓയിലും ഉപയോഗിക്കാവുന്നതാണ്)

1 കപ്പ് വെള്ളം

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടിയും മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർക്കണം. വെള്ളം ഒഴിക്കുമ്പോൾ ആദ്യം കുറച്ച് ഒഴിച്ച് മാവ് നന്നായി ഇളക്കണം. അതിന് ശേഷം ബാക്കി ഒഴിക്കുക. മാവ് കട്ട പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മീഡിയം ഫ്ലെയിമിൽ വച്ച് തിളപ്പിക്കണം. തിളയ്ക്കുന്നത് വരെ മാവ് ഇളക്കി കൊണ്ടിരിക്കണം.

പിന്നെ സ്റ്റൗ ഓഫ് ചെയ്ത ഉടനെ എടുത്തുവച്ച ഗോതമ്പ് പൊടി ചേർക്കണം. നന്നായി മിക്സ് ചെയ്ത് ചൂട് കുറഞ്ഞാൽ മാവ് കൈകൊണ്ട് തന്നെ കുഴച്ചെടുക്കാം. പിന്നീട് ചെറിയ ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കുക. ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം. സാധാരണ ഉണ്ടാക്കുന്നതിലും നല്ല സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News