
മലയാളികൾ പൊതുവെ ചായ പ്രേമികളാണ്. പല തരം വെറൈറ്റി ചായകൾ പരീക്ഷിക്കാൻ നമ്മൾ കാണിക്കുന്ന ഉത്സാഹം മറ്റാർക്കുമില്ല. ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായകരമായ ചായ കൂടിയാണിത്. കാണാൻ ചന്തമുള്ള ചെമ്പരത്തിയാണ് ഈ ചായയുടെ സീക്രട്ട്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം തുടങ്ങിയവ ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.
5 – 6 ചെമ്പരത്തി പൂവ്, 1 കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം പട്ട, 3 ഗ്ലാസ് വെള്ളം, ആവശ്യത്തിന് തേൻ, നാരങ്ങയുടെ നീര് എന്നിവയാണ് ചെമ്പരത്തി ചായക്ക് വേണ്ട ചേരുവകൾ.
ALSO READ; മധുരമൂറും തേൻ മിഠായി; ഇനി കൊതി തീരുവോളം കഴിക്കാം, റെസിപ്പി ഇതാ..
തയ്യാറാക്കുന്ന വിധം:
ചെമ്പരത്തിയുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നന്നായി കഴുകുക. എടുത്തുവച്ച 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. വെള്ളം ചെമ്പരത്തി ഇതളിലേക്ക് ഒഴിച്ച് 2 മിനിറ്റോളം അടച്ച് വയ്ക്കുക. തുടർന്ന് പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവുമ്പോൾ അരിച്ചെടുക്കുക. തുടർന്ന് നാരങ്ങാ നീരും തേനും കൂടി അതിലേക്ക് യോജിപ്പിക്കുക. രുചിയേറിയ ചെമ്പരത്തി ചായ റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here