പെർഫ്യൂമിന്റെ സുഗന്ധം പെട്ടെന്ന് അങ്ങ് പോകുന്നോ ? ദിവസം മുഴുവൻ നിലനിൽക്കാൻ ഇതാ ചില ടിപ്പുകൾ

PERFUME USING

കുളിച്ചൊരുങ്ങി ഇറങ്ങുമ്പോൾ കുറച്ചു പെർഫ്യൂം അടിച്ചില്ലെങ്കിൽ പലർക്കും ബുദ്ധിമുട്ടാണ്. പലരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗം ആണ് പെർഫ്യൂം. എന്നാൽ പെർഫ്യൂം സ്പ്രേ ചെയ്തു പുറത്തിറങ്ങി കുറച്ചു കഴിയുമ്പോൾ അടിച്ച പെർഫ്യൂമിന്റെ ഗന്ധമൊക്കെ പോയിട്ടുണ്ടാവും. പൈസ കൊടുത്തു വാങ്ങിയിട്ട് സുഗന്ധം അപ്രത്യക്ഷമാകുന്നത് കഷ്ടമല്ലേ ? എല്ലാർക്കും ഈ ഒരു പ്രശ്നം ഉണ്ടാകും. അതുകൊണ്ട് തന്നെ ഇതിന് നമ്മൾ ഒരു പരിഹാരം കണ്ടെത്തിയാലോ ? ലളിതമായ മാറ്റങ്ങളിലൂടെ, നിങ്ങളുടെ പെർഫ്യൂമിന്റെ സുഗന്ധം കൂടുതൽ സമയത്തേക്ക് നിലനിർത്താൻ സാധിക്കും, അത് എങ്ങനെ ആണെന്ന് നോക്കിയാലോ ?

പെർഫ്യൂം ഉപയോഗിക്കുന്നതിന് മുൻപ് ചർമ്മത്തിൽ മോയ്സ്ചറൈസർ അല്ലെങ്കിൽ ബോഡി ഓയിൽ പുരട്ടുന്നത് വളരെ ഗുണകരമാണ്. വരണ്ട ചർമ്മത്തേക്കാൾ ഈർപ്പമുള്ള ചർമ്മത്തിൽ സുഗന്ധം നന്നായി പറ്റിനിൽക്കും. മണമില്ലാത്ത ലോഷനുകൾ ഉപയോഗിക്കുന്നത് പെർഫ്യൂമിന്റെ യഥാർത്ഥ ഗന്ധം നിലനിർത്താൻ സഹായിക്കും.

കൈത്തണ്ട, കഴുത്ത്, ചെവിക്ക് പുറകിൽ, കൈമുട്ടിന്റെ ഉള്ളിൽ തുടങ്ങിയ പൾസ് പോയിന്റുകളിൽ പെർഫ്യൂം സ്പ്രേ ചെയ്യുക. ഈ ഭാഗങ്ങളിൽ നിന്ന് സ്വാഭാവികമായി പുറപ്പെടുന്ന ചൂട് സുഗന്ധം സാവധാനം വായുവിൽ പടരാൻ സഹായിക്കുന്നു. പെർഫ്യൂം അടിച്ച ശേഷം കൈത്തണ്ടകൾ തമ്മിൽ തിരുമ്മുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് സുഗന്ധ തന്മാത്രകളെ തകർക്കുകയും ഗന്ധം വേഗത്തിൽ ഇല്ലാതാക്കുകയും ചെയ്യും.

ALSO READ: ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റണോ? വീട്ടിൽ തന്നെയുള്ള ഈ വിദ്യകൾ പരീക്ഷിക്കൂ..

കുളി കഴിഞ്ഞ് ചർമ്മം വൃത്തിയായിരിക്കുമ്പോഴും നേരിയ ഈർപ്പം ഉള്ളപ്പോഴും പെർഫ്യൂം ഉപയോഗിക്കുന്നത് അത് ചർമ്മത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും. ചർമ്മത്തേക്കാൾ കൂടുതൽ നേരം വസ്ത്രങ്ങളിൽ സുഗന്ധം നിലനിൽക്കാറുണ്ട്. കൂടാതെ, ഹെയർ ബ്രഷിൽ അല്പം പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം മുടി ചീകുന്നത് മുടിക്ക് നല്ല സുഗന്ധം നൽകും. പെർഫ്യൂം നേരിട്ട് മുടിയിൽ അടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ചൂട്, സൂര്യപ്രകാശം, ഈർപ്പം എന്നിവ പെർഫ്യൂമിന്റെ ഗുണനിലവാരത്തെ ബാധിക്കും. അതിനാൽ തണുപ്പുള്ളതും വരണ്ടതുമായ സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പെർഫ്യൂം കൂടുതൽ തവണ സ്പ്രേ ചെയ്യുന്നതിലല്ല, മറിച്ച് അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. ഈ ലളിതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധം ദിവസം മുഴുവൻ നിലനിർത്താൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News