ഉച്ചയൂണിന് സമയമായില്ലേ…ഇന്ന് വാഴക്കൂമ്പ് പയർ തോരൻ ആയാലോ

അടുക്കളകാര്യങ്ങൾ വളരെ സിംപിൾ ആയി കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഉണ്ടാക്കുന്ന വിഭവങ്ങൾ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുകയും വേണം.. അല്ലെ. വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന രുചികരമായ വിഭവങ്ങൾ പ്രത്യേകം ഉണ്ടാക്കാൻ നമ്മളിൽ പലരും ശ്രമിക്കാറുമുണ്ട്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വാഴക്കൂമ്പ് പയർ തോരന്റെ കൂട്ടാണ് ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്.

ആവശ്യമായ ചേരുവകൾ

1. വാഴക്കൂമ്പ് – ഒന്ന്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. ചെറുപയർ – 200 ഗ്രാം, വേവിച്ചത്
4. കടുക് – അരചെറിയ സ്പൂൺ
അരി – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – മൂന്ന്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5. തേങ്ങ ചിരവിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വാഴക്കൂമ്പ് പൊടിയായി അരിഞ്ഞ് രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ ചെറുപയർ വേവിച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ നാലാമത്തെ ചേരുവ ചേർത്തു തുടരെയിളക്കി കടുകു പൊട്ടുമ്പോൾ വാഴക്കൂമ്പ് അരിഞ്ഞതു ചേർത്തിളക്കി അൽപം വെള്ളവും പാകത്തിന് ഉപ്പും തളിച്ച് അടച്ചുവെച്ച് വേവിക്കുക.

∙ വെന്തശേഷം പയറും തേങ്ങ ചുരണ്ടിയതും ഉപ്പും ചേർത്തിളക്കി വേവിച്ചു വാങ്ങുക. സിംപിൾ വാഴക്കൂമ്പ് പയർ തോരൻ തയ്യാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News