
മലയാളികളുടെ ഇഷ്ട പ്രഭാത ഭക്ഷണമാണ് അപ്പം. എന്നാൽ അപ്പം തയ്യാറാക്കാനായി മണിക്കൂറുകൾ മുൻപേ മാവ് അരച്ചുവയ്ക്കണം. ചിലർക്ക് ഇത് സാധിച്ചെന്നുവരില്ല. മറ്റുചിലരാകട്ടെ എളുപ്പത്തിനായി അരച്ചമാവ് കടയിൽ നിന്ന് വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. എന്നിട്ടും രുചിയൂറുന്ന പഞ്ഞിപോലുള്ള അപ്പം തയ്യാറാക്കാൻ സാധിച്ചെന്നുവരില്ല. എളുപ്പത്തിൽ സോഫ്റ്റായ അപ്പം തയ്യാറാക്കിയാലോ.
also read:റവ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? ഇതാ ഈസി റെസിപ്പി
തയ്യാറാക്കുന്ന വിധം
ആദ്യം മിക്‌സി ജാറിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കണം. ഇതിലേയ്ക്ക് അരക്കപ്പ് ചിരകിയ തേങ്ങ, രണ്ട് ടീസ്‌പൂൺ പഞ്ചസാര, കാൽ ടീസ്‌പൂൺ ഉപ്പ്, കാൽ ടീസ്‌പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയതിനുശേഷം ഇളം ചൂടുവെള്ളത്തിൽ അരമണിക്കൂർ ഇറക്കി വയ്ക്കണം. ഇനി മാവ് അപ്പച്ചട്ടിയിലൊഴിച്ച് ചുട്ടെടുക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

