
ഇഡലി നമ്മൾ ഏവർക്കും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വിഭവമാണ്. പോഷക ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇഡലി. ഉഴുന്നും അരിയും ചേർത്ത് ഉണ്ടാക്കുന്ന പലഹാരമാണ് ഇഡലി. എന്നാൽ പലപ്പോഴും പൂ പോലെ സോഫ്റ്റ് ആയിട്ടുള്ള ഇഡലി ഉണ്ടാക്കാൻ നമ്മൾക്ക് കഴിയാറില്ല.
അരിയും ഉഴുന്ന് പരിപ്പും വെറ്റ് ഗ്രൈൻഡറിൽ അരയ്ക്കുന്നത് ഇഡലി മാവ് പുളിക്കുന്നതിലും മൃദുവാവുന്നതിലും നിർണായകമാണ്. ഇത് മാവ് സോഫ്റ്റ് ആവുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. അതേസമയം, അരിയും ഉഴുന്ന് പരിപ്പും അരയ്ക്കാൻ നിങ്ങൾക്ക് ഒരു മിക്സർ ഗ്രൈൻഡറും ഉപയോഗിക്കാം എന്നാൽ ഇത് വെറ്റ് ഗ്രൈൻഡറുടെ ഗുണം ചെയ്യണമെന്നില്ല.
Also read – നോൺ വെജ് രുചിയിൽ ഉണ്ടാക്കാം ഈ കിടിലൻ കറി
നമ്മൾ പലപ്പോഴും ഇഡലി ഉണ്ടാക്കാനും ദോശ ഉണ്ടാക്കാനും ഒരു മാവ് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ രണ്ട മാവിന്റേയും അനുപാതം വെവ്വേറെയാണ്. ഇഡലി മാവ് ഉപയോഗിച്ച് ഊത്തപ്പം പോലെ കട്ടിയായ ദോശ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഈ മാവ് ഉപയോഗിച്ച് മസാല ദോശ പോലുള്ള ക്രിസ്പി ദോശ തയ്യാറാക്കാൻ കഴിയില്ല. ഇഡലി മാവ് 8-12 മാത്രമേ പുളിപ്പിക്കാവൂ. ഇതിൽ കൂടുതൽ സമയം
മാവ് സൂക്ഷിക്കുകയാണെങ്കിൽ വ്യത്യസ്തമായ മണം അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്യും.
ഈ ടിപ്പുകൾ പരീക്ഷിച്ച് നോക്കൂ സോഫ്റ്റ് ആയിട്ടുള്ള ഇഡലി ഉണ്ടാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here