ഈ ചൂടിൽ ഇത് കുടിച്ചാൽ മറ്റൊന്നും കുടിക്കില്ല; സിം​ഗപ്പൂർ പൈനാപ്പിൾ ജ്യൂസ്

pineapple juice

കേരളത്തിൻ ഇപ്പോൾ അധികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങിയാൽ ഉരുകിപ്പോകുന്ന തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. എന്നാൽ ആ സമയങ്ങളിൽ ഒരു തണുത്ത ജ്യൂസ് കുടിക്കുന്നത് ചൂടിൽ നിന്നും ആശ്വാസം നൽകുകയും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുകയും ചെയ്യും. ഈ സാഹചര്യത്തിൽ നല്ല ചൂടിൽ വീട്ടിലേക്ക് എത്തി ഒരു തണുത്ത പൈനാപ്പിൾ ജ്യൂസ് കുടിക്കുകയാണെങ്കിലോ? അതിൻ്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാൽ ജ്യൂസ് ഇങ്ങനെയാണ് ഉണ്ടാക്കുന്നതെങ്കിൽ എത്ര കുടിച്ചാലും മതിയാകില്ല. സിം​ഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ഉണ്ടാക്കുക എങ്ങനെയെന്ന് നോക്കാം.

Also read: കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

ആവശ്യമായ ചേരുവകൾ
പൈനാപ്പിൾ
പഞ്ചസാര ആവശ്യത്തിന്
തണുത്തവെള്ളം അല്ലെങ്കിൽ ഐസ്
തേങ്ങ (ഒരുപാതി)

പൈനാപ്പിൾ മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേക്കിടുക. അതിൽ തന്നെ ചിരകിയ തേങ്ങയും ചേർക്കുക. ഇതെല്ലാം കൂടി ഒരുമിച്ച് നന്നായി അടിച്ചെടുക്കുക. ഒരിക്കൽ കൂടി ജാർ തുറന്ന് അല്പം തണുത്ത വെള്ളവും ആവശ്യത്തിന് പഞ്ചസാരുയും ചേർത്ത് വീണ്ടും അടിക്കുക. പിന്നീട് അരിച്ചെടുത്ത് വേണമെങ്കിൽ ഐസ് ക്യൂബ്സും ഇട്ട് കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News