ചായ നമ്മുടെ വികാരമാണ്; പക്ഷേ ശരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയാമോ?

tea

മലയാളികളുടെ ഇഷ്ടപ്പെട്ട പാനീയമാണ് ചായ. മഴയായാലും വെയിലായാലും ചായ കുടിക്കുന്നതിന് ഒരു മാറ്റവുമില്ല. രാവിലെ എഴുന്നേറ്റാൽ ചായ, വൈകിട്ട് ചായ, ടെൻഷൻ വന്നാൽ ചായ. ചുരുക്കി പറഞ്ഞാൽ ചായ നമ്മുടെ വികാരമാണ്. പല തരത്തിലുള്ള ചായകൾ ഉണ്ട്. കട്ടൻ ചായ, പാൽ ചായ, മസാല ചായ, ഗ്രീൻ ടീ, ലെമൺ ടീ, ഐസ്ഡ് ടീ അങ്ങനെ ലിസ്റ്റ് നീളും. എന്നാൽ നമ്മൾ സ്ഥിരം കുടിക്കുന്ന ചായ ശരിയായ രീതിയിലാണോ ഉണ്ടാക്കുന്നത്? ഒന്ന് നോക്കിയാലോ.

1. വെള്ളത്തിന്റെ അളവും തിളയും

ചായയിൽ വെള്ളത്തിന്റെ അളവ് വളരെ പ്രധാനമാണ്. അളവ് തെറ്റിയാൽ അത് ചായയുടെ രുചിയെ സാരമായി ബാധിക്കും. വെള്ളം നന്നായി തിളപ്പിക്കാൻ ശ്രദ്ധിക്കണം. കാരണം, വെള്ളത്തിന്റെ പച്ചകലർന്ന രുചി മാറ്റാനും ചായയുടെ രുചി ഉയർത്താനും ഇത് സഹായിക്കും.

2. ഇഞ്ചി, ഏലയ്ക്ക എപ്പോൾ ചേർക്കണം

ചായയുടെ രുചി കൂട്ടുന്നതിന് ചിലർ ഇഞ്ചി, ഏലയ്ക്ക തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. എന്നാൽ അവ വെള്ളം തിളയ്ക്കുമ്പോഴാണ് ചേർക്കേണ്ടത്. ഇതിലൂടെ അവയുടെ എസെൻഷ്യൽ ഓയിലുകൾ മുഴുവനായി ചായയിലേക്ക് ഇറങ്ങും, രുചി ഇരട്ടിക്കും.‌

3. ചായപ്പൊടി ഇടുന്ന സമയം

വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോഴാണ് ചായപ്പൊടി ചേർക്കേണ്ടത്. ചായപ്പൊടി ചേർത്ത ശേഷം 2-3 മിനിറ്റ് ചെറിയ തീയിൽ തിളക്കാൻ സമയം കൊടുക്കുക. ഇതിലൂടെ ചായയുടെ നിറവും രുചിയും മണവും കൂടും. 5 മിനിറ്റിൽ കൂടുതൽ തിളപ്പിച്ചാൽ ചായയുടെ കടുപ്പം കൂടും.

ALSO READ:സമയമില്ലാത്തപ്പോൾ വളരെ എളുപ്പത്തിൽ ചോറ്റുപാത്രം നിറക്കാം; സ്കൂളിലേക്കുള്ള ലഞ്ച് ബോക്സിൽ നാളെ ഇതായാലോ ?

4. പാൽ ചേർക്കുന്ന വിധം

ചായപ്പൊടി ഇട്ട് തിളച്ച് വരുമ്പോൾ പാൽ ചേർക്കുക. തണുത്ത പാൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, ചൂടുപാൽ ആണ് നല്ലത്. പാൽ ചേർത്തതിനുശേഷം തീ കുറച്ച് 1 മിനിറ്റ് കൂടി തിളക്കാൻ സമയം കൊടുക്കുക.

5. പഞ്ചസാര എപ്പോൾ ഇടണം

ചായപ്പൊടി തിളച്ച് പാകമായതിന് ശേഷം മാത്രം പഞ്ചസാര ചേർക്കുക. പാൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, പാൽ ചേർത്ത് ഒന്നുകൂടി തിളച്ചതിന് ശേഷം മാത്രം പഞ്ചസാര ചേർക്കുക. ആദ്യമേ പഞ്ചസാര ഇട്ടാൽ ചായയ്ക്ക് ശരിയായ നിറം കിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News